കുവൈറ്റ്
02-02-2011
എന്‍ഡോസള്‍ഫാന്‍ വിതച്ച വിഷമഴ മൂലം ജീവിതം നഷ്ടപ്പെട്ട ഹതഭാഗ്യവരെ സഹായിക്കുന്നതിനായി കാസര്‍കോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷന്, കെ ഇ എ സംഘടിപ്പിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ ക്യാമ്പയിന് ആരംഭിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സാമ്പത്തികവും, സാമൂഹികപരവുമായ സഹായങ്ങള്‍ എത്തിക്കുക എന്നതാണ് ക്യാമ്പയിന്റെ ഭാഗമായി കെ ഇ എ ഉദ്ദേശിക്കുന്നത്. ജീവകാരുണ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പിന്തുണ നല്കി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് മാര്‍ട്ട് കണ്ട്രി മാനേജര്‍ ടി എ രമേശ് ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുഖ്യ രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍, ക്യാമ്പയിന് കണ്‍വീനര്‍ ഹസ്സന് മാങ്ങാട്, അഡൈ്വസറി മെമ്പര്‍മാരായ സത്താര്‍ കുന്നില്‍ , അഷ്റഫ് അയ്യൂര്‍, പ്രസിഡണ്ട് സലാം കളനാട്, ജന.സെക്രട്ടറി അനില്‍ കള്ളാര്‍, ട്രഷറര്‍ സുതന് ആവിക്കര എന്നിവര്‍ സംബന്ധിച്ചു.
കഴിഞ്ഞ ഇരുപതു വര്‍ഷക്കാലമായി കാസര്‍കോട് ജില്ലയിലെ 13 പഞ്ചായത്തുകളിലെ കശുമാവിന് തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചതു മൂലം കഷ്ടതയനുഭവിക്കുന്ന ആളുകളില്‍ അടിയന്തിരമായി സഹായം നല്‍കേണ്ട ആളുകളെ കണ്ടെത്തി അവര്‍ക്കാവശ്യമുള്ള ഭക്ഷണം, ചികിത്സാ സഹായം തുടങ്ങിയവ നടപ്പാക്കാനുള്ള പദ്ധതികളാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുക. ക്യാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങളാല്‍ വിഷമിക്കുന്നവര്‍, ജനിക്കുമ്പോള്‍ തന്നെ വൈകല്യമുള്ളവര്‍, രോഗികളെ പരിരക്ഷിക്കേണ്ടത് മൂലം ജോലിക്ക് പോവാന്‍ പറ്റാത്തവര്‍, പഠനം മുടങ്ങിയവര്‍ തുടങ്ങി വ്യത്യസ്ത അവസ്ഥയിലുള്ള ആളുകളെ, കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ കണ്ടെത്തി അവരെ സഹായിക്കുന്ന രീതിയിലാണു പദ്ധതി നടപ്പിലാക്കുക. 10,000 ത്തില്‍ അധികം ആളുകള്‍ ഈ മേഖലയില്‍ രോഗികളായി ഉണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. ഗവണ്മെന്റിന്റെയും മറ്റും കണക്കില്‍ പെടാത്ത നിരവധി രോഗികളാണ് ഈ പ്രദേശങ്ങളില്‍ ഉള്ളതെന്നും, ഇതുവരെ യാതൊരു വിധ സഹായവും ഇവര്‍ക്ക് ലഭിച്ചിട്ടില്ലെന്നുമാണ് പഠനങ്ങള്‍ തെളിയുന്നത്. പലതും വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുകയാണ് . എത്ര സഹായം ലഭിച്ചാലും തീരാത്ത പ്രശ്നങ്ങളാണ് ഈ മേഖലയില്‍ നില നില്‍ക്കുന്നത്.
ഹെലികോപ്റ്റര്‍ ഉപയോഗിച്ചു എന്‍ഡോസള്‍ഫാന്‍ തളിച്ചതു മൂലം വെള്ളവും വായുവും വിഷമയമായ അവസ്ഥയില്‍ ഈ പ്രദേശങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ പോലും ഇതിന്റെ ഇരകളായി ജനിക്കുകയാണ്. ഭാവി തലമുറയെ തന്നെ ഇല്ലാതാക്കുന്ന ഭീതി ജനകമായ സാഹചര്യത്തില്‍ ഇവര്‍ക്കായി വിപുലമായ പദ്ധതികള്‍ അനിവാര്യമാണ്. കുവൈത്തിലെ മറ്റിതര സംഘടനകളുടെ സഹായത്തോടെ കഴിയുന്ന രീതിയില്‍ ഇവര്‍ക്കാശ്വാസം എത്തിക്കാനുള്ള ശ്രമം കെ ഇ എ തുടരുമെന്നും ഈ പ്രവര്‍ത്തനങ്ങളില്‍ കുവൈത്ത് മലയാളി സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാവ ണമെന്നും സംഘടന ആവശ്യപ്പെട്ടു.
ക്യാമ്പയിന്റെ ഭാഗമായി ബോധവല്‍ക്കരണ ലഘുലേഖകള്‍ വിതരണം ചെയ്യും. അവേര്‍നസ് ക്യാമ്പ്, എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാര്‍ തുടങ്ങി നിരവധി പരിപാടികള്‍ കെ ഇ എ സംഘടിപ്പിക്കും. ഇതുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍66617359, 99609730, 66511973 എന്നീ നമ്പരുകളില്‍ ബന്ടപ്പെടെണ്ടാതാണ്.