കാസര്‍കോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷന് കുവൈറ്റ് നടത്തിവരുന്ന എന്‍ഡോസള്‍ഫാന്‍ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനും എന്‍ഡോസള്‍ഫാന്‍ സമരസമിതി പ്രവര്‍ത്തകനുമായ പ്രൊഫസര്‍ എം എ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വര്‍ത്തമാനകാല ദുരന്തമായി മാറിയ എന്‍ഡോസള്‍ഫാന്‍ വിഷം സൃഷ്ടിച്ച ദുരിതം ഭരണകൂട ഭീകരതയുടെ ഉത്തമ ദൃഷ്ടാന്തമാണെന്നും, അതിലെ മുഖ്യപ്രതി പ്ലാന്റേഷന് കോര്‍പറേഷനാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷമഴയില്‍ ജീവിക്കുന്ന രക്തസാക്ഷികള്‍ക്ക് ഒരു കൈത്താങ്ങ് നല്കുവാനുള്ള കെ ഇ എ ശ്രമത്തെ അദ്ദേഹം മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു. കാസര്‍കോട് ജില്ലയോടുള്ള ഭരണക്കൂടങ്ങളുടെ അനാസ്ഥ ഒരു ചരിത്ര സത്യമായി തുടരുമ്പോഴും ഈ ദുരന്തത്തിന് നേരെയും കണ്ണടച്ചിരുട്ടാക്കുന്ന അധികാരി വര്‍ഗ്ഗത്തിന് നേരെ ഈ നിഷ്ക്കളങ്ക മനുഷ്യരുടെ ശാപം ഉണ്ടാവുമെന്നും അദ്ദഹേം സൂചിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നതും ലാഭം ഉണ്ടാകുന്നതും ഇന്ത്യന്‍ സര്‍ക്കാരാണ്. ജനങ്ങളുടെ ജീവനേക്കാളും അവര്‍ക്ക് വലുത് കോര്‍പ്പറേറ്റ് മുതലാളിമാരുടെ പ്രശ്നമാണ്.
എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി , മണ്ണും , വായുവും മലിനമാക്കിയ എന്ടോസല്ഫാന് നിരോധിച്ചത് കൊണ്ട് മാത്രം പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്നും , ഇതിന്റെ ഇരകളുടെ പുനരധിവാസം ഒരു വലിയ ചര്‍ച്ചയാകേണ്ടാതാണെന്നും എം . എ . റഹ്മാന് പറഞ്ഞു. കുവൈറ്റിലെ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത സെമിനാറില്‍ കെ ഇ എ പ്രസിഡണ്ട് സലാം കളനാട് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി അനില്‍ കള്ളാര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നടന്ന പൊതുചര്‍ച്ചയില്‍ സംഘടന നേതാക്കളായ സഗീര്‍ തൃക്കരിപ്പൂര്‍, ഹസ്സന് മാങ്ങാട്, , യൂത്ത് ഇന്ത്യ പ്രതിനിധി ഖലീലുറഹ്മാന്, സാന്ത്വനം പ്രതിനിധി ജോണ്‍ മാത്യു, തോമസ് മാത്യു കടവില്‍ , അസീസ് തിക്കോടി, ജോയ് മുണ്ടക്കാട് തുടങ്ങിയവര്‍ ച ര്‍ച്ചയില്‍ ഇടപെട്ടു സംസാരിച്ചു. ഇബ്രാഹിം കുന്നില്‍, അബൂബക്കെര്‍, ശരീഫ് താമരശ്ശേരി, ഷീജോ ഫിലിപ്പ്, മുഹമ്മദ് റിയാസ് , മുഹമ്മദ് റാഫി, കൈപ്പട്ടൂര്‍ തങ്കച്ചന്, സിദ്ദിക് വലിയകത്ത് , സത്താര്‍ കുന്നില്‍ , ഖലീല്‍ അടൂര്‍, അഷറഫ് ആയൂര്‍, തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. കെ ഇ എ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹമീദ് മധൂര്‍ നന്ദി പ്രകാശിപ്പിച്ചു.
മനോജ് ഉദയപുരം, രാമകൃഷ്ണന് കള്ളാര്‍, സി എച് മുഹമ്മദ് കുഞ്ഞി, സലിം ആലിബാഗ്, കബീര്‍ തളങ്കര , വിനോദ് കുമാര്‍, സമദ് കൊട്ടോടി, കുഞ്ഞുമോന്, ബാലന് ഓ. വി, അസീസ്, അമീറലി , തുടങ്ങിയവര്‍ നേത്രുതം നല്കി.