Thursday, January 27, 2011

ഈ അശരണര്‍ക്ക് അത്താണിയാവുമെന്നു നമുക്ക് പ്രതീക്ഷിക്കാം .

പ്രിയ സുഹ്രുത്തേ ,
              എന്‍ഡോസള്‍ഫാന്‍ ദുരന്തം വിഷമഴയായി പെയ്തിറങ്ങിയ കാസറകോടന്‍ ഗ്രാമങ്ങളിലെ പട്ടിണിപ്പാവങ്ങളുടെ വേദനയില്‍ പങ്കുചേരാന്‍ കെ ഇ എ കുവൈറ്റ്‌ തുടങ്ങി വെച്ച എന്‍ഡോ സള്‍ഫാന്‍ കാമ്പയിനിലേക്ക് നിങ്ങളോരോരുത്തരുടെയും ശ്രദ്ധ ക്ഷണിക്കുവാന്‍ ഞങ്ങളീ അവസരം വിനിയോഗിക്കുകയാണ്‌ .ഞങ്ങളുടെ ഈ സംരംഭത്തിലേക്ക് നിങ്ങളുടെ വ്യക്തിപരമായും , സംഘടനാപരമായും ഉള്ള സഹകരണം പ്രതീക്ഷിക്കുന്നു.
എന്‍ഡോ സള്‍ഫാന്‍ ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ വിവരങ്ങളുടെയും ഞങ്ങളുടെ പ്രതിനിധികള്‍ നേരിട്ട് മനസ്സിലാക്കിയ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന നൂറു കുടുംബങ്ങളുടെ ഭക്ഷണ വൈദ്യ സഹായത്തിനുള്ള പാക്കേജാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. 
ഭക്ഷണ പാക്കേജായി ഒരു കുടുംബത്തിനു ഒരു വര്‍ഷത്തേക് 80 ദിനാറാണ് കണക്കാക്കിയിട്ടുള്ളത്.ആറു മാസത്തേക്ക് 40 ദിനാറും, മൂന്നു മാസത്തേക്ക് 20 ദിനാറുമാണ് .ചികിത്സാ സഹായം ,വിദ്യാഭ്യാസ , പാര്‍പ്പിട സഹായങ്ങളും കെ ഇ എ യുടെ ലക്ഷ്യങ്ങളില്‍ പെട്ടതാണ്. അതിനു നിങ്ങളുടെയൊക്കെ സഹായ സഹകരണങ്ങളിലാണ് ഞങ്ങളുടെ പ്രതീക്ഷ.ഇനിയും മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത പ്രവാസി സമൂഹമെങ്കിലും ഈ അശരണര്‍ക്ക് അത്താണിയാവുമെന്നു നമുക്ക് പ്രതീക്ഷിക്കാം .


സലാം കളനാട്                                                            അനില്‍ കള്ളാര്‍ 
പ്രസിഡണ്ട്                                                                  ജനറല്‍ സെക്രട്ടറി 
കെ ഇ എ കുവൈറ്റ്‌                                                       കെ ഇ എ കുവൈറ്റ്‌ 
salamkalanad@yahoo com                                               anilkallar@gmail .com

No comments:

Post a Comment