ദൈവപുത്രന്‍ ജനിച്ചു : ലോക ജനത ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു
കുവൈറ്റ് : അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് സമാധാനം എന്ന സന്ദേശവുമായി ദൈവപുത്രന്റെ തിരുപിറവി അറിയിച്ചുകൊണ്ട് ബത്‌ലഹേമിലെ പുല്‍ത്തൊഴുത്തില്‍ നിന്നും മാലാഖമാര്‍ നക്ഷത്രങ്ങള്‍ കാട്ടിയ വഴിയിലൂടെ ലോകജനതയക്കു മുന്നിലേക്കെത്തി. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി പിറവിയെടുത്ത ദൈവപുത്രന്റെ തിരുപ്പിറവി ദിനമായ ഇന്ന് ക്രൈസ്തവ ലോകം മാത്രമല്ല, ലോകജനത തന്നെ ക്രിസ്തുമസ് ആഘോഷത്തിലാണ്.
വിവിധ പള്ളികളും മറ്റും കേന്ദ്രീകരിച്ച് പ്രത്യേക തിരുകര്‍മ്മങ്ങളും, ഘോഷയാത്രകളും പുണ്യപ്രവര്‍ത്തനങ്ങളും നടത്തിയാണ് ക്രൈസ്തവ ലോകം ക്രിസ്തുമസ് ആഘോഷിക്കുന്നത്. ജാതിമത വര്‍ണ്ണ-വര്‍ഗ്ഗ വിവേചനമില്ലാതെ ലോക ജനത ഒന്നടങ്കം ശാന്തിയുടെയും, സമാധാനത്തിന്റെയും പാത പിന്തുടര്‍ന്ന് ഈ ആഘോഷത്തില്‍ പങ്കെടുക്കുന്നു എന്നത് സന്തോഷവും ചാരിതാര്‍ത്ഥ്യജനകവുമാണ്.. ഇത്തരം ആഘോഷങ്ങള്‍ വേര്‍തിരിവില്ലാതെ ആഘോഷിക്കാന്‍ കഴിയുക എന്നത് ഭാരതത്തില്‍ മാത്രം പ്രാപ്യമാകുന്നതാണ്. ഈ പുണ്യവേളയില്‍ ക്രിസ്തുമസ് ആഘോഷിക്കുന്ന ലോകജനതയ്ക്ക് കെ .ഇ .എ .കുവൈറ്റ് ക്രിസ്തുമസ് ആശംസകള്‍ നേരുന്നു.

No comments:
Post a Comment