22-11-2010
കുവൈറ്റ്: കാസര്‍ഗോഡ് എക്സ്പാട്രിയേട്സ് അസോസിയേഷന്‍ (കെ.ഇ.എ) കുവൈറ്റ് എന്‍ഡോസള്‍ഫാന്‍ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു.ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ പണക്കൊതിയും കേന്ദ്ര കേരള സര്‍ക്കാറുകളുടെ നിരുത്തരവാദ പ്രവര്‍ത്തനങ്ങളും കൊണ്ട് ഒരു സമൂഹത്തിന്റെ തന്നെ വര്‍ത്തമാനകാല ദുരിതവും,വരും തലമുറകളുടെ തന്നെ ശാപമായി അവതരിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്‍റെ ഭീകരകെടുതികള്‍,ഇനിയും മനസ്സാക്ഷി മരവിചിട്ടില്ലാത്ത സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുകയും,ദുരന്തത്തില്‍ അകപ്പെട്ടുപോയ മനുഷ്യജീവനുകല്‍ക് നേരെ സഹാനുഭൂതിയും,ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുകയും ചെയ്യുക എന്നാ ലക്ഷ്യവുമായി കെ.ഇ.എ സംഘടിപ്പിക്കുന്ന ബോധവല്‍കരണ ക്യാമ്പില്‍ കുവൈറ്റിലെ മൊത്തം പ്രവാസി സംഘടന ഭാരവാഹികളെ ഒരുമിച്ച് കൂട്ടികൊണ്ട്,ദുരിതം വഴിമുട്ടിച്ച ഒരുപിടി മനുഷ്യരുടെ പച്ചയായ യാഥാര്‍ത്ഥ്യം ഉള്കൊള്ളിക്കുന്ന ഒരു ഡോകുമെന്ററി പ്രദര്‍ശനത്തോടെയയിരിക്കും ക്യാമ്പ് സംഘടിപ്പിക്കുന്നത്.നവംബര്‍ 26ന് വെള്ളിയാഴ്ച വൈകുന്നേരം റിഥം ഓഡിറ്റോറിയം അബ്ബാസിയയില്‍ വെച്ച് നടക്കുന്ന ബോധവല്കരണ ക്യാമ്പില്‍ കുവൈറ്റിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്നതായിരിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് 66617359, 99692263, 99609730, 66511973 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക
No comments:
Post a Comment