Sunday, December 19, 2010

സി.ടി.അഹമ്മദലി എം.എല്‍.എ ക്കു കെ.ഇ.എ സ്വീകരണം നല്‍കി




കുവൈത്തിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതു വേദിയായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ കെ.ഇ.എ , സന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തിയ കാസര്‍കോട് മണ്ഡലം എം.എല്‍.എ സി.ടി. അഹമ്മദലിക്ക് സ്വീകരണം നല്‍കി. അബ്ബാസി റിഥം ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണത്തില്‍ കെ.ഇ.എ പ്രസിഡണ്ട് സലാം കളനാട് അധ്യക്ഷത വഹിച്ചു. കാസര്‍കോടിന്റെ സാമൂഹ്യ മണ്ഡലത്തില്‍ വിടപറഞ്ഞുപോയ രണ്ട് മഹത് വ്യക്തിത്വങ്ങളായ മുന്‍ കാസര്‍കോട് എം.പി.യും രാഷ്ട്രീയ സാമൂഹ്യ അംഗങ്ങളിലെ അനിഷേധ്യ നേതാവുമായി റാമറൈ, കാസര്‍കോട് മാധ്യമരംഗത്തെ അതികായനും പ്രശസ്ത എഴുത്തുകാരനും, സാമുഹ്യപ്രവര്‍ത്തകനുമായ കെ.എം. അഹമ്മദ് എന്നിവരെ അനുസ്മരിച്ചു കൊണ്ട് സലാം കളനാട് സംസാരിച്ചു. എഴുപതുകളിലെ കാസര്‍കോടന്‍ സാമൂഹ്യ മണ്ഡലത്തിലെ ശാപമായിരുന്ന ചന്ദനക്കടത്തിന്റെയും കള്ളക്കടത്തിന്റെയും ത്രസിപ്പിക്കുന്ന കഥകള്‍ മാതൃഭൂമി ലേഖനങ്ങളിലൂടെ സമൂഹ മനസ്സാക്ഷിക്ക് മുമ്പില്‍ തുറന്ന് കാട്ടിയ ധീരനായ പത്രപ്രവര്‍ത്തകനായിരുന്നു അഹമ്മദ് മാഷെന്ന് ഓര്‍മ്മക്കുറിപ്പില്‍ പ്രത്യേകം എടുത്തുപറയുകയുണ്ടായി.

രാഷ്ട്രീയ , മത ചിന്തകള്‍ക്കതീതമായ ഇത്തരം കൂട്ടായ്മകള്‍ കാലഘട്ട ത്തിന്റെ അനിവാര്യമാണെന്നും , ഇത് എന്നും നില നിര്‍ത്താന്‍ ശ്രമിക്കണമെന്നും ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ച തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എ. ജി.സി ബഷീര്‍ പറഞ്ഞു. സംഘടനാ മുഖ്യ രക്ഷാധികാരി സഗീര്‍ ‍ തൃക്കരിപ്പൂര്‍, സത്താര്‍കുന്നില്‍ ‍ , മനോജ് ഉദയപുരം, കെ.എം.സി.സി പ്രസിഡണ്ട് ഷറഫുദ്ദിന്‍ കണ്ണേത്ത്, കുഡ ചെയര്‍മാന്‍ ജോയ് മുണ്ടാക്കാട് എന്നിവര്‍ സംസാരിച്ചു. ബഷീര്‍ ബാത്ത, ഇബ്രിഹം കുന്നില്‍, ഹസ്സന്‍ മാങ്ങാട്, തുടങ്ങിയ സംഘടനാ നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു. കഴിഞ്ഞ 30 വര്‍ഷമായി ഒരേ മണ്ഡലത്തില്‍ നിന്നും സി.ടി. അഹമ്മദലി വിജയിക്കുന്നത് അദ്ദേഹം രാഷ്ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്ല്യങ്ങള്‍ കാരണമാണെന്ന് , ആശംസാ പ്രസംഗത്തില്‍ നേതാക്കള്‍ പറഞ്ഞു.

കാസര്‍കോടിന്റെ പിന്നോക്കവസ്ഥയും, പ്രവാസികളുടെ ദൈനംദിന ദുരിതങ്ങളും പരിഹരിക്കണമെന്നാവശ്യപ്പെട്ടു മെമ്മോറാണ്ടം സംഘടനാ ട്രഷറര്‍ സുദന്‍ ആവിക്കരയും, ജോ. സെക്രട്ടറി കുഞ്ഞുമോന്‍ കണ്ണനും ചേര്‍ന്ന് എം.എല്‍.എ ക്ക് നല്‍കുകയുണ്ടായി. കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് , കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും തന്റെ വികസന സങ്കല്‍പ്പങ്ങളെക്കുറിച്ചും സീകരണത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് നടത്തിയ മറുപടി പ്രസംഗത്തില്‍ സി.ടി. അഹമ്മദലി സംസാരിച്ചു. കാസര്‍കോടിന്റെ ഏറ്റവും വലിയ സാമൂഹ്യ വിപത്തായ മതവര്‍ഗ്ഗീയതയ്‌ക്കെതിരെ തന്റെ അവസാന ശ്വാസം വരെ പൊരുതുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് വര്‍ത്തമാന ദുരിതമായ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് നേരെ, രാഷ്ട്രീയപരമായും, അധികാരപരമായും, വ്യക്തിപരമായും തന്നാലാവുന്നത് എല്ലാം ചെയ്യുമെന്നും ജീവിതം വഴിമുട്ടിപ്പോയ എന്‍ഡോസള്‍ഫാന്‍ അശരണര്‍ക്ക് സഹായമെത്തിക്കാനുള്ള കെ.ഇ.എയുടെ ശ്രമത്തെ അദ്ദേഹം മുക്തഖണ്ഡം പ്രശംസിക്കുകയും ചെയ്തു.

കെ.ഇ.എയുടെ സ്‌നേഹോപഹാരം സംഘടനയുടെ ഉപദേശക സമിതി അംഗം മഹമൂദ് അപ്‌സര എം.എല്‍എക്കു സമ്മാനിച്ചു. ജന.സെക്രട്ടറി അനില്‍ കള്ളാര്‍ സ്വാഗതവും, ഹമീദ് മധൂര്‍ നന്ദിയും പറഞ്ഞു

No comments:

Post a Comment