Monday, December 27, 2010

കെ കരുണാകരന്റെ നിര്യാണത്തില്‍ കാസര്‍ഗോഡ്‌ അസോസിയേഷന്‍ അനുശോചനം യോഗം ചേര്‍ന്നു.

അബ്ബാസിയ :മുന്‍ മുഖ്യമന്ത്രിയും , കേരള രാഷ്ട്രീയത്തിലെ സമുന്നത നേതാവുമായിരുന്ന ശ്രീ .കെ കരുണാകരന്റെ നിര്യാണത്തില്‍ കാസര്‍ഗോഡ്‌ അസോസിയേഷന്‍ അനുശോചിച്ചു. അബ്ബാസിയയില്‍ പ്രത്യേകം വിളിച്ചു ചേര്‍ത്ത അനുശോചന യോഗത്തില്‍, കെ കരുണാകരന്റെ സംഭവ ബഹുലമായ ഏഴ് ദശാബ്ദക്കാലത്തെ രാഷ്ട്രീയ ജീവിതം കേരളത്തിന്റെ വികസനത്തിന്‌ വേഗത കൂട്ടി എന്ന് അനുശോചനക്കുറിപ്പില്‍ അനുസ്മരിച്ചു. കരുണാകരന്റെ വേര്‍പാടോടെ കേരളത്തിന്‌ സമാരാദ്യനായ ഒരു നേതാവിനെയും , രാഷ്ട്ര തന്ത്രജ്ഞാനെയുമാണ് നഷ്ടാമായിരിക്കുന്നത്, മലബാറിന്റെ വികസനകാര്യത്തില്‍ ഏറെ സംഭാവനകള്‍ ചെയ്ത അദ്ദേഹം കാസര്‍ഗോഡ്‌ ജില്ലയുടെ രൂപീകരണത്തിന് മുന്‍കൈ എടുത്തതു അദ്ധേഹമാണെന്നും, കരിപൂര്‍ എയര്‍പോര്‍ട്ട്, പരിയാരം മെഡിക്കല്‍ കോളേജ് , കൃഷ്ണമേനോന്‍ സ്മാരക കോളേജ് , എല്‍ ബി എസ്‌ എഞ്ചിനീയറിംഗ് കോളേജ് മുതലായ സ്ഥാപങ്ങളുടെ ഉത്ഭവത്തിനും, വളര്‍ച്ചയ്ക്കും അദ്ദേഹം നല്‍കിയ സേവങ്ങളെ യോഗത്തില്‍ സംഘടനയുടെ വിവിധ നേതാക്കള്‍ അനുസ്മരിച്ചു.

ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ കള്ളാര്‍ സ്വാഗതം ആശംസിച്ചു. പ്രസി ഡണ്ട് സലാം കളനാട് അധ്യക്ഷനായിരുന്നു . ഉപദേശക സമിതി അംഗം സത്താര്‍ ‍കുന്നില്‍ , ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹമീദ് മധുര്‍ , ട്രഷറര്‍ സുധന്‍ അവിക്കര , വിനോദ് കുമാര്‍ ,സുനില്‍ മാണിക്കോത്ത്, രാമകൃഷ്ണന്‍ കള്ളാര്‍ ,സലിം കൊളവയല്‍, ഗോപാലന്‍ രാവണീ ശ്വരം തുടങ്ങിയ നേതാക്കള്‍ ശ്രീ കെ കരുണാകരനെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. മനോജ്‌ കുമാര്‍ ഉദയപുരം യോഗത്തില്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

No comments:

Post a Comment