ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുത്തന്‍ പ്രതിക്ഷകളുമായി പൊന്നിന്‍ ചിങ്ങമെത്തി
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുത്തന്‍ പ്രതിക്ഷകളുമായി പൊന്നിന്‍ ചിങ്ങമെത്തി. കര്‍ക്കിടകം പടിയിറങ്ങി രാമായണ മാസം സമാപിച്ചതോടെ കേരളീയര്‍ വീടും പരിസരവും വൃത്തിയാക്കി പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി. തിരുവോണത്തിന്റെ പൂവിളികള്‍ക്കായുള്ള കാത്തിരിപ്പാണ് ഇനി.
പ്രതീക്ഷകളുടെയും ആനന്ദത്തിന്റെയും കാലമായ ചിങ്ങമാസം, ദുരിതങ്ങളുടെ കണ്ണീരിനെ വിസ്മരിക്കുന്ന പൂക്കാലമാണ്. ആഘോഷങ്ങളുടെ ആരവങ്ങള്‍ക്ക് കാതോര്‍ക്കുന്ന മലയാളിയുടെ മലയാള ഭാഷാമാസം കൂടിയാണ് ചിങ്ങം.
ചിങ്ങത്തിന്റെ വരവറിയിച്ചുകൊണ്ട് പാറപ്പുറങ്ങളില്‍ കാര്‍വര്‍ണ്ണപൂക്കളായ കാക്കാപൂവുകള്‍ വിരിഞ്ഞുതുടങ്ങി. ചിങ്ങമാസത്തില്‍ മലയാളികള്‍ക്ക് അനിവാര്യമായ പൂവിടല്‍ ചടങ്ങിന് കാക്കപൂവ്, തുമ്പപ്പൂ, ചെത്തി, മന്ദാരം, ചിയോതി, ഹനുമാന്‍ കിരീടം, തുടങ്ങിയവ ശേഖരിച്ച് ഓണപ്പൂക്കളം ഉണ്ടാക്കുന്നു. 30 ദിവസവും പൂക്കളമൊരുക്കുമെങ്കിലും അത്തംമുതല്‍ പത്തുദിവസമാണ് ഏറെ പ്രാധാന്യം. ചിങ്ങം 15 ന്ആണ് അത്തം. 24 ന് തിരുവോണവും. ചിങ്ങം വിഷ്ണുവിനു പ്രാധാന്യമുള്ള മാസമാണ്. ശ്രീകൃഷ്ണജയന്തിയും, വാമനാവതാര വിജയദിനമായ തിരുവോണവും ഇതേ മാസത്തിലാണ്.
കൃഷി വകുപ്പ് ചിങ്ങം ഒന്ന് കര്‍ഷകദിനമായിട്ടാണ് ആഘോഷിക്കുന്നത്. ജൈവദിനമായും ചിങ്ങം ഒന്ന് പ്രാധാന്യമര്‍ഹിക്കുന്ന

No comments:
Post a Comment