Friday, December 31, 2010

HAPPY NEW YEAR -2011

കെ .ഇ .എ


New year quotes are great way to wish your beloved and able to say Happy New Year, to help you cherish the spirit of New Year 2011 in a better and a tremenduos way. We are provding you some quotes on this New Year.2011




Cool new year quotes are :



A New Year’s resolution is something that goes in one Year and out the other.



Cheers to a New Year and another chance for us to get it right.



Here comes new year which gives us lots of Happiness.. Cheers!!!



Here and there everywhere is lots of smiles, that why i wana wish you Happy new year.



Cool cool every where its a feeling of a Happy new year, wishing you happy new year.



Happy New Year all you guys



Dear All
May this year of 2011 be,

A year of health & happiness..

A year of wealth & wisdom..

A year of peace & prosperity..
Happy New Year............

Monday, December 27, 2010

കെ കരുണാകരന്റെ നിര്യാണത്തില്‍ കാസര്‍ഗോഡ്‌ അസോസിയേഷന്‍ അനുശോചനം യോഗം ചേര്‍ന്നു.

അബ്ബാസിയ :മുന്‍ മുഖ്യമന്ത്രിയും , കേരള രാഷ്ട്രീയത്തിലെ സമുന്നത നേതാവുമായിരുന്ന ശ്രീ .കെ കരുണാകരന്റെ നിര്യാണത്തില്‍ കാസര്‍ഗോഡ്‌ അസോസിയേഷന്‍ അനുശോചിച്ചു. അബ്ബാസിയയില്‍ പ്രത്യേകം വിളിച്ചു ചേര്‍ത്ത അനുശോചന യോഗത്തില്‍, കെ കരുണാകരന്റെ സംഭവ ബഹുലമായ ഏഴ് ദശാബ്ദക്കാലത്തെ രാഷ്ട്രീയ ജീവിതം കേരളത്തിന്റെ വികസനത്തിന്‌ വേഗത കൂട്ടി എന്ന് അനുശോചനക്കുറിപ്പില്‍ അനുസ്മരിച്ചു. കരുണാകരന്റെ വേര്‍പാടോടെ കേരളത്തിന്‌ സമാരാദ്യനായ ഒരു നേതാവിനെയും , രാഷ്ട്ര തന്ത്രജ്ഞാനെയുമാണ് നഷ്ടാമായിരിക്കുന്നത്, മലബാറിന്റെ വികസനകാര്യത്തില്‍ ഏറെ സംഭാവനകള്‍ ചെയ്ത അദ്ദേഹം കാസര്‍ഗോഡ്‌ ജില്ലയുടെ രൂപീകരണത്തിന് മുന്‍കൈ എടുത്തതു അദ്ധേഹമാണെന്നും, കരിപൂര്‍ എയര്‍പോര്‍ട്ട്, പരിയാരം മെഡിക്കല്‍ കോളേജ് , കൃഷ്ണമേനോന്‍ സ്മാരക കോളേജ് , എല്‍ ബി എസ്‌ എഞ്ചിനീയറിംഗ് കോളേജ് മുതലായ സ്ഥാപങ്ങളുടെ ഉത്ഭവത്തിനും, വളര്‍ച്ചയ്ക്കും അദ്ദേഹം നല്‍കിയ സേവങ്ങളെ യോഗത്തില്‍ സംഘടനയുടെ വിവിധ നേതാക്കള്‍ അനുസ്മരിച്ചു.

ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ കള്ളാര്‍ സ്വാഗതം ആശംസിച്ചു. പ്രസി ഡണ്ട് സലാം കളനാട് അധ്യക്ഷനായിരുന്നു . ഉപദേശക സമിതി അംഗം സത്താര്‍ ‍കുന്നില്‍ , ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹമീദ് മധുര്‍ , ട്രഷറര്‍ സുധന്‍ അവിക്കര , വിനോദ് കുമാര്‍ ,സുനില്‍ മാണിക്കോത്ത്, രാമകൃഷ്ണന്‍ കള്ളാര്‍ ,സലിം കൊളവയല്‍, ഗോപാലന്‍ രാവണീ ശ്വരം തുടങ്ങിയ നേതാക്കള്‍ ശ്രീ കെ കരുണാകരനെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. മനോജ്‌ കുമാര്‍ ഉദയപുരം യോഗത്തില്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

Sunday, December 19, 2010

സി.ടി.അഹമ്മദലി എം.എല്‍.എ ക്കു കെ.ഇ.എ സ്വീകരണം നല്‍കി




കുവൈത്തിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതു വേദിയായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ കെ.ഇ.എ , സന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തിയ കാസര്‍കോട് മണ്ഡലം എം.എല്‍.എ സി.ടി. അഹമ്മദലിക്ക് സ്വീകരണം നല്‍കി. അബ്ബാസി റിഥം ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണത്തില്‍ കെ.ഇ.എ പ്രസിഡണ്ട് സലാം കളനാട് അധ്യക്ഷത വഹിച്ചു. കാസര്‍കോടിന്റെ സാമൂഹ്യ മണ്ഡലത്തില്‍ വിടപറഞ്ഞുപോയ രണ്ട് മഹത് വ്യക്തിത്വങ്ങളായ മുന്‍ കാസര്‍കോട് എം.പി.യും രാഷ്ട്രീയ സാമൂഹ്യ അംഗങ്ങളിലെ അനിഷേധ്യ നേതാവുമായി റാമറൈ, കാസര്‍കോട് മാധ്യമരംഗത്തെ അതികായനും പ്രശസ്ത എഴുത്തുകാരനും, സാമുഹ്യപ്രവര്‍ത്തകനുമായ കെ.എം. അഹമ്മദ് എന്നിവരെ അനുസ്മരിച്ചു കൊണ്ട് സലാം കളനാട് സംസാരിച്ചു. എഴുപതുകളിലെ കാസര്‍കോടന്‍ സാമൂഹ്യ മണ്ഡലത്തിലെ ശാപമായിരുന്ന ചന്ദനക്കടത്തിന്റെയും കള്ളക്കടത്തിന്റെയും ത്രസിപ്പിക്കുന്ന കഥകള്‍ മാതൃഭൂമി ലേഖനങ്ങളിലൂടെ സമൂഹ മനസ്സാക്ഷിക്ക് മുമ്പില്‍ തുറന്ന് കാട്ടിയ ധീരനായ പത്രപ്രവര്‍ത്തകനായിരുന്നു അഹമ്മദ് മാഷെന്ന് ഓര്‍മ്മക്കുറിപ്പില്‍ പ്രത്യേകം എടുത്തുപറയുകയുണ്ടായി.

രാഷ്ട്രീയ , മത ചിന്തകള്‍ക്കതീതമായ ഇത്തരം കൂട്ടായ്മകള്‍ കാലഘട്ട ത്തിന്റെ അനിവാര്യമാണെന്നും , ഇത് എന്നും നില നിര്‍ത്താന്‍ ശ്രമിക്കണമെന്നും ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ച തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എ. ജി.സി ബഷീര്‍ പറഞ്ഞു. സംഘടനാ മുഖ്യ രക്ഷാധികാരി സഗീര്‍ ‍ തൃക്കരിപ്പൂര്‍, സത്താര്‍കുന്നില്‍ ‍ , മനോജ് ഉദയപുരം, കെ.എം.സി.സി പ്രസിഡണ്ട് ഷറഫുദ്ദിന്‍ കണ്ണേത്ത്, കുഡ ചെയര്‍മാന്‍ ജോയ് മുണ്ടാക്കാട് എന്നിവര്‍ സംസാരിച്ചു. ബഷീര്‍ ബാത്ത, ഇബ്രിഹം കുന്നില്‍, ഹസ്സന്‍ മാങ്ങാട്, തുടങ്ങിയ സംഘടനാ നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു. കഴിഞ്ഞ 30 വര്‍ഷമായി ഒരേ മണ്ഡലത്തില്‍ നിന്നും സി.ടി. അഹമ്മദലി വിജയിക്കുന്നത് അദ്ദേഹം രാഷ്ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്ല്യങ്ങള്‍ കാരണമാണെന്ന് , ആശംസാ പ്രസംഗത്തില്‍ നേതാക്കള്‍ പറഞ്ഞു.

കാസര്‍കോടിന്റെ പിന്നോക്കവസ്ഥയും, പ്രവാസികളുടെ ദൈനംദിന ദുരിതങ്ങളും പരിഹരിക്കണമെന്നാവശ്യപ്പെട്ടു മെമ്മോറാണ്ടം സംഘടനാ ട്രഷറര്‍ സുദന്‍ ആവിക്കരയും, ജോ. സെക്രട്ടറി കുഞ്ഞുമോന്‍ കണ്ണനും ചേര്‍ന്ന് എം.എല്‍.എ ക്ക് നല്‍കുകയുണ്ടായി. കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് , കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും തന്റെ വികസന സങ്കല്‍പ്പങ്ങളെക്കുറിച്ചും സീകരണത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് നടത്തിയ മറുപടി പ്രസംഗത്തില്‍ സി.ടി. അഹമ്മദലി സംസാരിച്ചു. കാസര്‍കോടിന്റെ ഏറ്റവും വലിയ സാമൂഹ്യ വിപത്തായ മതവര്‍ഗ്ഗീയതയ്‌ക്കെതിരെ തന്റെ അവസാന ശ്വാസം വരെ പൊരുതുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് വര്‍ത്തമാന ദുരിതമായ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് നേരെ, രാഷ്ട്രീയപരമായും, അധികാരപരമായും, വ്യക്തിപരമായും തന്നാലാവുന്നത് എല്ലാം ചെയ്യുമെന്നും ജീവിതം വഴിമുട്ടിപ്പോയ എന്‍ഡോസള്‍ഫാന്‍ അശരണര്‍ക്ക് സഹായമെത്തിക്കാനുള്ള കെ.ഇ.എയുടെ ശ്രമത്തെ അദ്ദേഹം മുക്തഖണ്ഡം പ്രശംസിക്കുകയും ചെയ്തു.

കെ.ഇ.എയുടെ സ്‌നേഹോപഹാരം സംഘടനയുടെ ഉപദേശക സമിതി അംഗം മഹമൂദ് അപ്‌സര എം.എല്‍എക്കു സമ്മാനിച്ചു. ജന.സെക്രട്ടറി അനില്‍ കള്ളാര്‍ സ്വാഗതവും, ഹമീദ് മധൂര്‍ നന്ദിയും പറഞ്ഞു

Monday, November 22, 2010

കെ.ഇ.എ കുവൈറ്റ്‌ എന്‍ഡോസള്‍ഫാന്‍ ബോധവത്കരണ ക്യാമ്പ്‌ 26ന്

22-11-2010
കുവൈറ്റ്‌: കാസര്‍ഗോഡ് എക്സ്പാട്രിയേട്സ് അസോസിയേഷന്‍ (കെ.ഇ.എ) കുവൈറ്റ്‌ എന്‍ഡോസള്‍ഫാന്‍ ബോധവത്കരണ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു.ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ പണക്കൊതിയും കേന്ദ്ര കേരള സര്‍ക്കാറുകളുടെ നിരുത്തരവാദ പ്രവര്‍ത്തനങ്ങളും കൊണ്ട് ഒരു സമൂഹത്തിന്റെ തന്നെ വര്‍ത്തമാനകാല ദുരിതവും,വരും തലമുറകളുടെ തന്നെ ശാപമായി അവതരിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്‍റെ ഭീകരകെടുതികള്‍,ഇനിയും മനസ്സാക്ഷി മരവിചിട്ടില്ലാത്ത സമൂഹത്തിന്‌ മുന്നില്‍ തുറന്നുകാട്ടുകയും,ദുരന്തത്തില്‍ അകപ്പെട്ടുപോയ മനുഷ്യജീവനുകല്‍ക് നേരെ സഹാനുഭൂതിയും,ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുകയും ചെയ്യുക എന്നാ ലക്ഷ്യവുമായി കെ.ഇ.എ സംഘടിപ്പിക്കുന്ന ബോധവല്‍കരണ ക്യാമ്പില്‍ കുവൈറ്റിലെ മൊത്തം പ്രവാസി സംഘടന ഭാരവാഹികളെ ഒരുമിച്ച് കൂട്ടികൊണ്ട്,ദുരിതം വഴിമുട്ടിച്ച ഒരുപിടി മനുഷ്യരുടെ പച്ചയായ യാഥാര്‍ത്ഥ്യം ഉള്കൊള്ളിക്കുന്ന ഒരു ഡോകുമെന്ററി പ്രദര്‍ശനത്തോടെയയിരിക്കും ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്.നവംബര്‍ 26ന് വെള്ളിയാഴ്ച വൈകുന്നേരം റിഥം ഓഡിറ്റോറിയം അബ്ബാസിയയില്‍ വെച്ച് നടക്കുന്ന ബോധവല്കരണ ക്യാമ്പില്‍ കുവൈറ്റിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്നതായിരിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് 66617359, 99692263, 99609730, 66511973 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

Sunday, October 24, 2010

KEA Onam Eid Fest -2010


Kasaragod Expatriates Association, Kuwait conducted the Onam-Eid Festival 2010 on Friday, 22nd October 2010 at Pravasi Auditorium, Abbassiya.

The program started with the Welcome Speech by Mr. Manoj Kumar and presided over by Mr. Salam Kalanadu. Mr. Sathar Kunnel inaugurated the program. The felicitation address was delivered by Mr. Anil Kallar, Mr. Apsara Mohammad, Mr. Sageer Trikaripur, Mr. Sudan Avikkara, Mr. Hamid Madhur and Mr. Vinod Kumar. Mr. Ramakrishnan Kallar expressed vote of thank on behalf of the Association.

An entertainment program such as Ganamela, Bharatanatyam, Comedy Show, Oppana, Kolkali and Dance was arranged on this occasion. All the programs which were arranged and conducted in a grand manner and the function was a grand success.

Wednesday, October 6, 2010

Executive Meeting

Please be informed that the KEA Executive Meeting will be held

On : Friday.8-10- 2010 at 10.00 AM

Venue : Mr. Anil kallar villa at Abbasiya

All executive members are requested to attend the meeting.


Best Regards


General Secretary,

Anilkumar Kallar

Mobile : 99609730

Sunday, October 3, 2010

ഓണം ഈദ് ഫെസ്റ്റ് 2010

കാസർഗോഡ് പ്രവാസികളുടെ കൂട്ടായ്മ കെ.ഇ.എ. കുവൈറ്റിന്റെ ഈ വർഷത്തെ ഓണം-ഈദ് ഫെസ്റ്റ് ഒക്ടോബർ 22നു് വെള്ളിയാഴ്ച വൈകുന്നേരം 6-മണി മുതൽ അബ്ബാസ്സിയ പ്രവാസി ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ കലാപരിപാടികളോടുകൂടി നടത്തുന്നു.

ഓണം-ഈദ് ഫെസ്റ്റ് 2010 ആഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 15നു് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണി മുതൽ അബ്ബാസിയ ടൂറിസ്റ്റ് പാർക്കിൽ വെച്ച് വടം‍വലി മത്സരം സംഘടിപ്പിക്കുന്നു.

വടംവലി വിജയികൾക്കു ക്യാഷ് അവാർഡും വ്യക്തിഗത മെഡലുകളും സമ്മാനിക്കുന്നു. മത്സരത്തിൽ പങ്കെടുക്കുവാനും വിശദവിവരങ്ങൾക്കും ബന്ധപ്പെടുക.

കൺവീനർമാർ :
കുഞ്ഞുമോൻ കണ്ണൻ : 9939 1038
ഹമീദ് മധൂർ : 9969 2263
നാസർ ചുള്ളിക്കര : 9966 7583

Wednesday, September 22, 2010

KEA Executive Meeting

kuwait
22/9/2010

Please be informed that the KEA Executive Meeting will be held

On : Friday 24th September 2010 at 7.00 pm

Venue : Mr. Salam Kalanadu villa at Khaitan

All executive members are requested to attend the meeting.


Best Regards


General Secretary,

Anilkumar Kallar

Mobile : 99609730

Thursday, September 9, 2010

ഈദ്‌ മുബാറക്


കെ .ഇ .എ. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ്‌ മുബാറക് നേരുന്നു.

H.H. the Amir Congratulates Citizens,Residents on Eid Al-Fiter

kuwait
9-9-2010
The Amiri Diwan Convey to the Citizens and residents of kuwait the greetings of His Highness the Amir Sheikh Sabha Al-Ahmed Al-Jaber Al-Sabha on the occasion of Eid Al-Fitr.The Amiri Diwan also conveyed to His Highness theAmir,His Highness the Crown Prince Sheikh Nawaf Al-Ahmed Al-Jaber Al-Sabha, and His Highness the Prime Minister Sheikh Nasser Al-Mohammad Al-Ahamed Al-Sabha Congratualtions on the Occasion of Eid Al-Fitr.It also conveyed Congratulations to the Citizens and residents of kuwait,wishing the Arab and Islamic Nations a Happy Eid.
The Amiri Diwan Expressed hope that the world would enjoy security ,peace and prayers to Allah to protect kuwait and its people.