Monday, August 15, 2011

64 Years of Indian Independence





What do people do?

Independence Day is a day when people in India pay homage to their leaders and those who fought for India's freedom in the past. The period leading up to Independence Day is a time when major government buildings are illuminated with strings of lights and the tricolor flutters from homes and other buildings. Broadcast, print and online media may have special contests, programs, and articles to promote the day. Movies about India's freedom fighters are also shown on television.
The president delivers the '"Address to the Nation" on the eve of Independence Day. India's prime minister unfurls India's flag and holds a speech at the Red Fort in Old Dehli. Flag hoisting ceremonies and cultural programs are held in the state capitals and often involve many schools and organizations.
Many people spend the day with family members or close friends. They may eat a picnic in a park or private garden, go to a film or eat lunch or dinner at home or in a restaurant. Other people go kite flying or sing or listen to patriotic songs.


Friday, March 11, 2011

എന്‍ഡോസള്‍ഫാന്‍ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍എന്‍ഡോസള്‍ഫാന്‍ സമരസമിതി പ്രവര്‍ത്തകനുമായ പ്രൊഫസര്‍ എം എ റഹിമാന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ കുവൈറ്റ് നടത്തിവരുന്ന എന്‍ഡോസള്‍ഫാന്‍ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനും എന്‍ഡോസള്‍ഫാന്‍ സമരസമിതി പ്രവര്‍ത്തകനുമായ പ്രൊഫസര്‍ എം എ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വര്‍ത്തമാനകാല ദുരന്തമായി മാറിയ എന്‍ഡോസള്‍ഫാന്‍  വിഷം  സൃഷ്ടിച്ച ദുരിതം ഭരണകൂട ഭീകരതയുടെ ഉത്തമ ദൃഷ്ടാന്തമാണെന്നും, അതിലെ മുഖ്യപ്രതി പ്ലാന്റേഷന്‍ കോര്‍പറേഷനാണെന്നും അദ്ദേഹം പറഞ്ഞു.  ഈ വിഷമഴയില്‍ ജീവിക്കുന്ന രക്തസാക്ഷികള്‍ക്ക് ഒരു കൈത്താങ്ങ്  നല്‍കുവാനുള്ള കെ ഇ എ ശ്രമത്തെ അദ്ദേഹം മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു. കാസര്‍കോട് ജില്ലയോടുള്ള ഭരണക്കൂടങ്ങളുടെ അനാസ്ഥ ഒരു ചരിത്ര സത്യമായി തുടരുമ്പോഴും ഈ ദുരന്തത്തിന് നേരെയും കണ്ണടച്ചിരുട്ടാക്കുന്ന അധികാരി വര്‍ഗ്ഗത്തിന് നേരെ  ഈ നിഷ്‌ക്കളങ്ക മനുഷ്യരുടെ ശാപം ഉണ്ടാവുമെന്നും   അദ്ദഹേം സൂചിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നതും ലാഭം ഉണ്ടാകുന്നതും ഇന്ത്യന്‍ സര്‍‍ക്കാരാണ്. ജനങ്ങളുടെ ജീവനേക്കാളും അവര്‍ക്ക് വലുത് കോര്‍പ്പറേറ്റ് മുതലാളിമാരുടെ പ്രശ്നമാണ്.  
എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി , മണ്ണും , വായുവും മലിനമാക്കിയ എന്ടോസല്‍ഫാന്‍ നിരോധിച്ചത് കൊണ്ട് മാത്രം പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്നും , ഇതിന്റെ ഇരകളുടെ പുനരധിവാസം ഒരു വലിയ ചര്‍ച്ചയാകേണ്ടാതാണെന്നും എം . എ . റഹ്മാന്‍  പറഞ്ഞു. കുവൈറ്റിലെ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത സെമിനാറില്‍ കെ ഇ എ പ്രസിഡണ്ട് സലാം കളനാട് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി അനില്‍ കള്ളാര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നടന്ന പൊതുചര്‍ച്ചയില്‍ സംഘടന നേതാക്കളായ  സഗീര്‍ തൃക്കരിപ്പൂര്‍, ഹസ്സന്‍ മാങ്ങാട്, ,  യൂത്ത് ഇന്ത്യ പ്രതിനിധി ഖലീലുറഹ്മാന്‍, സാന്ത്വനം പ്രതിനിധി ജോണ്‍ മാത്യു, തോമസ്‌ മാത്യു കടവില്‍ ,   അസീസ് തിക്കോടി, ജോയ് മുണ്ടക്കാട് തുടങ്ങിയവര്‍  ച ര്‍ച്ചയില്‍ ഇടപെട്ടു സംസാരിച്ചു.  ഇബ്രാഹിം കുന്നില്‍, അബൂബക്കെര്‍, ശരീഫ് താമരശ്ശേരി, ഷീജോ ഫിലിപ്പ്, മുഹമ്മദ്‌ റിയാസ് , മുഹമ്മദ്‌ റാഫി, കൈപ്പട്ടൂര്‍ തങ്കച്ചന്‍, സിദ്ദിക് വലിയകത്ത് ,  സത്താര്‍ കുന്നില്‍ , ഖലീല്‍ അടൂര്‍, അഷറഫ് ആയൂര്‍,   തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.  കെ ഇ എ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹമീദ് മധൂര്‍ നന്ദി പ്രകാശിപ്പിച്ചു.
 മനോജ് ഉദയപുരം, രാമകൃഷ്ണന്‍ കള്ളാര്‍,  സി എച് മുഹമ്മദ്‌ കുഞ്ഞി, സലിം ആലിബാഗ്, കബീര്‍ തളങ്കര , വിനോദ് കുമാര്‍, സമദ് കൊട്ടോടി, കുഞ്ഞുമോന്‍, ബാലന്‍ ഓ. വി, അസീസ്‌, അമീറലി ,  തുടങ്ങിയവര്‍ നേത്രുതം നല്‍കി. 

Monday, February 28, 2011

KEA GeneralBody Meeting-2010-2011


NOTICE
Please be informed that the Kasaragod Expatriates Association Annual General Body Meeting will be held on Friday, March 4th 2011 at 2:00pm at Pravasi Auditorim, Abbassiya.

Also, as a part this AGM, we have also arranged a Seminar on Endosulphan presented by eminant Professor M.A. Rahman .
 
All the members are kindly requested to present at the meeting .


Best Regards.

   
Anil Kallar
Secretary

Monday, February 7, 2011

KEA Executive Meeting

kuwait
7/2/2011

Please be informed that the KEA Executive Meeting will be held

On : Friday.11-02-2011 at 10.00 AM


Venue : Mr. Vinod kumar villa at Abbasiya
(Tel-99377589)

All executive members are requested to attend the meeting.



Best Regards



General Secretary,


Anil Kallar

Mobile : 99609730

Thursday, February 3, 2011

എന്‍ഡോസള്‍ഫാന്‍ : കെ ഇ എ ദുരിതാശ്വാസ ക്യാമ്പയിന്‍ ആരംഭിച്ചു


 കുവൈറ്റ്‌ 
02-02-2011
എന്‍ഡോസള്‍ഫാന്‍ വിതച്ച വിഷമഴ മൂലം ജീവിതം നഷ്ടപ്പെട്ട ഹതഭാഗ്യവരെ സഹായിക്കുന്നതിനായി കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍, കെ ഇ എ സംഘടിപ്പിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ ക്യാമ്പയിന്‍ ആരംഭിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സാമ്പത്തികവും, സാമൂഹികപരവുമായ സഹായങ്ങള്‍ എത്തിക്കുക എന്നതാണ് ക്യാമ്പയിന്റെ ഭാഗമായി കെ ഇ എ ഉദ്ദേശിക്കുന്നത്.  ജീവകാരുണ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പിന്തുണ നല്‍കി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് മാര്‍ട്ട് കണ്‍ട്രി മാനേജര്‍ ടി എ രമേശ് ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.  ചടങ്ങില്‍ മുഖ്യ രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍, ക്യാമ്പയിന്‍ കണ്‍വീനര്‍ ഹസ്സന്‍ മാങ്ങാട്, അഡൈ്വസറി മെമ്പര്‍മാരായ സത്താര്‍ കുന്നില്‍  , അഷ്‌റഫ് അയ്യൂര്‍, പ്രസിഡണ്ട് സലാം കളനാട്, ജന.സെക്രട്ടറി അനില്‍ കള്ളാര്‍, ട്രഷറര്‍ സുതന്‍ ആവിക്കര എന്നിവര്‍ സംബന്ധിച്ചു.
കഴിഞ്ഞ ഇരുപതു വര്‍ഷക്കാലമായി കാസര്‍കോട് ജില്ലയിലെ 13 പഞ്ചായത്തുകളിലെ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചതു മൂലം കഷ്ടതയനുഭവിക്കുന്ന ആളുകളില്‍ അടിയന്തിരമായി സഹായം നല്‍കേണ്ട ആളുകളെ കണ്ടെത്തി അവര്‍ക്കാവശ്യമുള്ള ഭക്ഷണം,  ചികിത്സാ സഹായം തുടങ്ങിയവ  നടപ്പാക്കാനുള്ള പദ്ധതികളാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുക. ക്യാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങളാല്‍ വിഷമിക്കുന്നവര്‍, ജനിക്കുമ്പോള്‍ തന്നെ വൈകല്യമുള്ളവര്‍, രോഗികളെ പരിരക്ഷിക്കേണ്ടത് മൂലം ജോലിക്ക് പോവാന്‍ പറ്റാത്തവര്‍, പഠനം മുടങ്ങിയവര്‍ തുടങ്ങി വ്യത്യസ്ത അവസ്ഥയിലുള്ള ആളുകളെ,  കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ കണ്ടെത്തി അവരെ സഹായിക്കുന്ന രീതിയിലാണു പദ്ധതി നടപ്പിലാക്കുക. 10,000 ത്തില്‍ അധികം ആളുകള്‍ ഈ മേഖലയില്‍ രോഗികളായി ഉണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. ഗവണ്‍മെന്റിന്റെയും മറ്റും കണക്കില്‍ പെടാത്ത നിരവധി രോഗികളാണ് ഈ പ്രദേശങ്ങളില്‍ ഉള്ളതെന്നും, ഇതുവരെ യാതൊരു വിധ സഹായവും ഇവര്‍ക്ക് ലഭിച്ചിട്ടില്ലെന്നുമാണ് പഠനങ്ങള്‍ തെളിയുന്നത്.  പലതും വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുകയാണ് . എത്ര സഹായം ലഭിച്ചാലും തീരാത്ത പ്രശ്നങ്ങളാണ് ഈ മേഖലയില്‍ നില നില്‍ക്കുന്നത്.
ഹെലികോപ്റ്റര്‍ ഉപയോഗിച്ചു എന്‍ഡോസള്‍ഫാന്‍ തളിച്ചതു മൂലം വെള്ളവും വായുവും വിഷമയമായ അവസ്ഥയില്‍ ഈ പ്രദേശങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ പോലും ഇതിന്റെ ഇരകളായി ജനിക്കുകയാണ്. ഭാവി തലമുറയെ തന്നെ ഇല്ലാതാക്കുന്ന  ഭീതി ജനകമായ സാഹചര്യത്തില്‍ ഇവര്‍ക്കായി വിപുലമായ പദ്ധതികള്‍ അനിവാര്യമാണ്. കുവൈത്തിലെ മറ്റിതര സംഘടനകളുടെ സഹായത്തോടെ കഴിയുന്ന രീതിയില്‍ ഇവര്‍ക്കാശ്വാസം എത്തിക്കാനുള്ള   ശ്രമം കെ ഇ എ തുടരുമെന്നും ഈ പ്രവര്‍ത്തനങ്ങളില്‍ കുവൈത്ത് മലയാളി സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാവ ണമെന്നും  സംഘടന ആവശ്യപ്പെട്ടു.
ക്യാമ്പയിന്റെ ഭാഗമായി ബോധവല്‍ക്കരണ ലഘുലേഖകള്‍ വിതരണം ചെയ്യും. അവേര്‍‍നസ് ക്യാമ്പ്, എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാര്‍ തുടങ്ങി നിരവധി പരിപാടികള്‍ കെ ഇ എ സംഘടിപ്പിക്കും. ഇതുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍66617359,  99609730, 66511973  എന്നീ നമ്പരുകളില്‍ ബന്ടപ്പെടെണ്ടാതാണ്.

Thursday, January 27, 2011

ഈ അശരണര്‍ക്ക് അത്താണിയാവുമെന്നു നമുക്ക് പ്രതീക്ഷിക്കാം .

പ്രിയ സുഹ്രുത്തേ ,
              എന്‍ഡോസള്‍ഫാന്‍ ദുരന്തം വിഷമഴയായി പെയ്തിറങ്ങിയ കാസറകോടന്‍ ഗ്രാമങ്ങളിലെ പട്ടിണിപ്പാവങ്ങളുടെ വേദനയില്‍ പങ്കുചേരാന്‍ കെ ഇ എ കുവൈറ്റ്‌ തുടങ്ങി വെച്ച എന്‍ഡോ സള്‍ഫാന്‍ കാമ്പയിനിലേക്ക് നിങ്ങളോരോരുത്തരുടെയും ശ്രദ്ധ ക്ഷണിക്കുവാന്‍ ഞങ്ങളീ അവസരം വിനിയോഗിക്കുകയാണ്‌ .ഞങ്ങളുടെ ഈ സംരംഭത്തിലേക്ക് നിങ്ങളുടെ വ്യക്തിപരമായും , സംഘടനാപരമായും ഉള്ള സഹകരണം പ്രതീക്ഷിക്കുന്നു.
എന്‍ഡോ സള്‍ഫാന്‍ ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ വിവരങ്ങളുടെയും ഞങ്ങളുടെ പ്രതിനിധികള്‍ നേരിട്ട് മനസ്സിലാക്കിയ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന നൂറു കുടുംബങ്ങളുടെ ഭക്ഷണ വൈദ്യ സഹായത്തിനുള്ള പാക്കേജാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. 
ഭക്ഷണ പാക്കേജായി ഒരു കുടുംബത്തിനു ഒരു വര്‍ഷത്തേക് 80 ദിനാറാണ് കണക്കാക്കിയിട്ടുള്ളത്.ആറു മാസത്തേക്ക് 40 ദിനാറും, മൂന്നു മാസത്തേക്ക് 20 ദിനാറുമാണ് .ചികിത്സാ സഹായം ,വിദ്യാഭ്യാസ , പാര്‍പ്പിട സഹായങ്ങളും കെ ഇ എ യുടെ ലക്ഷ്യങ്ങളില്‍ പെട്ടതാണ്. അതിനു നിങ്ങളുടെയൊക്കെ സഹായ സഹകരണങ്ങളിലാണ് ഞങ്ങളുടെ പ്രതീക്ഷ.ഇനിയും മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത പ്രവാസി സമൂഹമെങ്കിലും ഈ അശരണര്‍ക്ക് അത്താണിയാവുമെന്നു നമുക്ക് പ്രതീക്ഷിക്കാം .


സലാം കളനാട്                                                            അനില്‍ കള്ളാര്‍ 
പ്രസിഡണ്ട്                                                                  ജനറല്‍ സെക്രട്ടറി 
കെ ഇ എ കുവൈറ്റ്‌                                                       കെ ഇ എ കുവൈറ്റ്‌ 
salamkalanad@yahoo com                                               anilkallar@gmail .com

Monday, January 24, 2011

HAND IN HAND SUCCOUR OF KASARAGOD EXPATRIATES IN KUWAIT FOR THE VICTIMS OF ENDOSULFAN


Endosulfan,a chemical pesticide used in the cashew plantation made a  disaster in Kasaragod, affected several families who have seen deaths, have shed tears for their children  born with various deformities, many of whom did not grow up with age and remained burdensome dependant of their poor parents.
The images on this leaflet exhibits the few real facts resulted by the endosulfan disaster in Kasaragod   a heartbreaking incident and deserves shower of donations from every individual which is onus of every one another.
Unless people make a determined to provide some solace to the affected people the families have somehow limping along the glimmer of hope that the authorities extend some assistance to them might get disheartened. We cannot turn a blind eye to their sufferings and genuine needs.
The Government’s intentions to have another study report prior to rehabilitate the victims of ENDOSULFAN diminish the expectation to fetch compensation.
Kasaragod Expatriates in Kuwait has decided to take initiation to form a group work and collect monies from good and generous people around and honestly use the same for the welfare of the affected which may include setting up of health facilities, financial assistance and other services to the needy. We believe in credentials of every one and we will contribute our mite without any questions asked.
Observing the pity life of our brothers and sisters who affected by the dangerous pesticide chemical ENDOSULFAN induced   KEA to step forward to campaign and organize a team work of charity to provide relief and  remedial measures to the victims at various levels as social, health and environmental.
A large area of about 4500 acres of cashew plantation in Kasaragod District were being sprayed by the highly toxic pesticide chemical ENDOSULFAN which caused great tragic human disaster impacting horrendous mutations and ailments in the poor villagers.
The Endosulfan disaster caused serious health problems like birth deformities, cancer, cerebral palsy, mental disorders, skin diseases, and vision loss and also many women were found infertile. 

Endosulfan also blocks the inhibitory receptors of central nervous system, dizziness and vomiting, various kinds of skin and neurologic diseases etc.. 
Knowingly it is a great task to struggle against the case and get the victims in normal life we feel it is our obligation to put the max possible effort with cooperation of all the public and make start of task to fulfils the obligation in providing relieve to our brothers and sisters.
Voluntary organizations, Establishments and social workers presently are the care givers providing food, medicine and the acute need of daily life of the poor victims.
KEA requests the generosity of all to encourage the goodwill of our team in collecting financial assistance to reach the victims which will be a support of survive to them.
We will provide funding to the victims and the primary needs to improve their life through the donation from good heated public focusing to address hunger and food insecurity, treatment assistance.
We please to all with humanity consideration to do the utmost of your ability in the right direction to provide a back born support to the victims

Friday, December 31, 2010

HAPPY NEW YEAR -2011

കെ .ഇ .എ


New year quotes are great way to wish your beloved and able to say Happy New Year, to help you cherish the spirit of New Year 2011 in a better and a tremenduos way. We are provding you some quotes on this New Year.2011




Cool new year quotes are :



A New Year’s resolution is something that goes in one Year and out the other.



Cheers to a New Year and another chance for us to get it right.



Here comes new year which gives us lots of Happiness.. Cheers!!!



Here and there everywhere is lots of smiles, that why i wana wish you Happy new year.



Cool cool every where its a feeling of a Happy new year, wishing you happy new year.



Happy New Year all you guys



Dear All
May this year of 2011 be,

A year of health & happiness..

A year of wealth & wisdom..

A year of peace & prosperity..
Happy New Year............

Monday, December 27, 2010

കെ കരുണാകരന്റെ നിര്യാണത്തില്‍ കാസര്‍ഗോഡ്‌ അസോസിയേഷന്‍ അനുശോചനം യോഗം ചേര്‍ന്നു.

അബ്ബാസിയ :മുന്‍ മുഖ്യമന്ത്രിയും , കേരള രാഷ്ട്രീയത്തിലെ സമുന്നത നേതാവുമായിരുന്ന ശ്രീ .കെ കരുണാകരന്റെ നിര്യാണത്തില്‍ കാസര്‍ഗോഡ്‌ അസോസിയേഷന്‍ അനുശോചിച്ചു. അബ്ബാസിയയില്‍ പ്രത്യേകം വിളിച്ചു ചേര്‍ത്ത അനുശോചന യോഗത്തില്‍, കെ കരുണാകരന്റെ സംഭവ ബഹുലമായ ഏഴ് ദശാബ്ദക്കാലത്തെ രാഷ്ട്രീയ ജീവിതം കേരളത്തിന്റെ വികസനത്തിന്‌ വേഗത കൂട്ടി എന്ന് അനുശോചനക്കുറിപ്പില്‍ അനുസ്മരിച്ചു. കരുണാകരന്റെ വേര്‍പാടോടെ കേരളത്തിന്‌ സമാരാദ്യനായ ഒരു നേതാവിനെയും , രാഷ്ട്ര തന്ത്രജ്ഞാനെയുമാണ് നഷ്ടാമായിരിക്കുന്നത്, മലബാറിന്റെ വികസനകാര്യത്തില്‍ ഏറെ സംഭാവനകള്‍ ചെയ്ത അദ്ദേഹം കാസര്‍ഗോഡ്‌ ജില്ലയുടെ രൂപീകരണത്തിന് മുന്‍കൈ എടുത്തതു അദ്ധേഹമാണെന്നും, കരിപൂര്‍ എയര്‍പോര്‍ട്ട്, പരിയാരം മെഡിക്കല്‍ കോളേജ് , കൃഷ്ണമേനോന്‍ സ്മാരക കോളേജ് , എല്‍ ബി എസ്‌ എഞ്ചിനീയറിംഗ് കോളേജ് മുതലായ സ്ഥാപങ്ങളുടെ ഉത്ഭവത്തിനും, വളര്‍ച്ചയ്ക്കും അദ്ദേഹം നല്‍കിയ സേവങ്ങളെ യോഗത്തില്‍ സംഘടനയുടെ വിവിധ നേതാക്കള്‍ അനുസ്മരിച്ചു.

ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ കള്ളാര്‍ സ്വാഗതം ആശംസിച്ചു. പ്രസി ഡണ്ട് സലാം കളനാട് അധ്യക്ഷനായിരുന്നു . ഉപദേശക സമിതി അംഗം സത്താര്‍ ‍കുന്നില്‍ , ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹമീദ് മധുര്‍ , ട്രഷറര്‍ സുധന്‍ അവിക്കര , വിനോദ് കുമാര്‍ ,സുനില്‍ മാണിക്കോത്ത്, രാമകൃഷ്ണന്‍ കള്ളാര്‍ ,സലിം കൊളവയല്‍, ഗോപാലന്‍ രാവണീ ശ്വരം തുടങ്ങിയ നേതാക്കള്‍ ശ്രീ കെ കരുണാകരനെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. മനോജ്‌ കുമാര്‍ ഉദയപുരം യോഗത്തില്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

Sunday, December 19, 2010

സി.ടി.അഹമ്മദലി എം.എല്‍.എ ക്കു കെ.ഇ.എ സ്വീകരണം നല്‍കി




കുവൈത്തിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതു വേദിയായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ കെ.ഇ.എ , സന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തിയ കാസര്‍കോട് മണ്ഡലം എം.എല്‍.എ സി.ടി. അഹമ്മദലിക്ക് സ്വീകരണം നല്‍കി. അബ്ബാസി റിഥം ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണത്തില്‍ കെ.ഇ.എ പ്രസിഡണ്ട് സലാം കളനാട് അധ്യക്ഷത വഹിച്ചു. കാസര്‍കോടിന്റെ സാമൂഹ്യ മണ്ഡലത്തില്‍ വിടപറഞ്ഞുപോയ രണ്ട് മഹത് വ്യക്തിത്വങ്ങളായ മുന്‍ കാസര്‍കോട് എം.പി.യും രാഷ്ട്രീയ സാമൂഹ്യ അംഗങ്ങളിലെ അനിഷേധ്യ നേതാവുമായി റാമറൈ, കാസര്‍കോട് മാധ്യമരംഗത്തെ അതികായനും പ്രശസ്ത എഴുത്തുകാരനും, സാമുഹ്യപ്രവര്‍ത്തകനുമായ കെ.എം. അഹമ്മദ് എന്നിവരെ അനുസ്മരിച്ചു കൊണ്ട് സലാം കളനാട് സംസാരിച്ചു. എഴുപതുകളിലെ കാസര്‍കോടന്‍ സാമൂഹ്യ മണ്ഡലത്തിലെ ശാപമായിരുന്ന ചന്ദനക്കടത്തിന്റെയും കള്ളക്കടത്തിന്റെയും ത്രസിപ്പിക്കുന്ന കഥകള്‍ മാതൃഭൂമി ലേഖനങ്ങളിലൂടെ സമൂഹ മനസ്സാക്ഷിക്ക് മുമ്പില്‍ തുറന്ന് കാട്ടിയ ധീരനായ പത്രപ്രവര്‍ത്തകനായിരുന്നു അഹമ്മദ് മാഷെന്ന് ഓര്‍മ്മക്കുറിപ്പില്‍ പ്രത്യേകം എടുത്തുപറയുകയുണ്ടായി.

രാഷ്ട്രീയ , മത ചിന്തകള്‍ക്കതീതമായ ഇത്തരം കൂട്ടായ്മകള്‍ കാലഘട്ട ത്തിന്റെ അനിവാര്യമാണെന്നും , ഇത് എന്നും നില നിര്‍ത്താന്‍ ശ്രമിക്കണമെന്നും ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ച തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എ. ജി.സി ബഷീര്‍ പറഞ്ഞു. സംഘടനാ മുഖ്യ രക്ഷാധികാരി സഗീര്‍ ‍ തൃക്കരിപ്പൂര്‍, സത്താര്‍കുന്നില്‍ ‍ , മനോജ് ഉദയപുരം, കെ.എം.സി.സി പ്രസിഡണ്ട് ഷറഫുദ്ദിന്‍ കണ്ണേത്ത്, കുഡ ചെയര്‍മാന്‍ ജോയ് മുണ്ടാക്കാട് എന്നിവര്‍ സംസാരിച്ചു. ബഷീര്‍ ബാത്ത, ഇബ്രിഹം കുന്നില്‍, ഹസ്സന്‍ മാങ്ങാട്, തുടങ്ങിയ സംഘടനാ നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു. കഴിഞ്ഞ 30 വര്‍ഷമായി ഒരേ മണ്ഡലത്തില്‍ നിന്നും സി.ടി. അഹമ്മദലി വിജയിക്കുന്നത് അദ്ദേഹം രാഷ്ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്ല്യങ്ങള്‍ കാരണമാണെന്ന് , ആശംസാ പ്രസംഗത്തില്‍ നേതാക്കള്‍ പറഞ്ഞു.

കാസര്‍കോടിന്റെ പിന്നോക്കവസ്ഥയും, പ്രവാസികളുടെ ദൈനംദിന ദുരിതങ്ങളും പരിഹരിക്കണമെന്നാവശ്യപ്പെട്ടു മെമ്മോറാണ്ടം സംഘടനാ ട്രഷറര്‍ സുദന്‍ ആവിക്കരയും, ജോ. സെക്രട്ടറി കുഞ്ഞുമോന്‍ കണ്ണനും ചേര്‍ന്ന് എം.എല്‍.എ ക്ക് നല്‍കുകയുണ്ടായി. കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് , കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും തന്റെ വികസന സങ്കല്‍പ്പങ്ങളെക്കുറിച്ചും സീകരണത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് നടത്തിയ മറുപടി പ്രസംഗത്തില്‍ സി.ടി. അഹമ്മദലി സംസാരിച്ചു. കാസര്‍കോടിന്റെ ഏറ്റവും വലിയ സാമൂഹ്യ വിപത്തായ മതവര്‍ഗ്ഗീയതയ്‌ക്കെതിരെ തന്റെ അവസാന ശ്വാസം വരെ പൊരുതുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് വര്‍ത്തമാന ദുരിതമായ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് നേരെ, രാഷ്ട്രീയപരമായും, അധികാരപരമായും, വ്യക്തിപരമായും തന്നാലാവുന്നത് എല്ലാം ചെയ്യുമെന്നും ജീവിതം വഴിമുട്ടിപ്പോയ എന്‍ഡോസള്‍ഫാന്‍ അശരണര്‍ക്ക് സഹായമെത്തിക്കാനുള്ള കെ.ഇ.എയുടെ ശ്രമത്തെ അദ്ദേഹം മുക്തഖണ്ഡം പ്രശംസിക്കുകയും ചെയ്തു.

കെ.ഇ.എയുടെ സ്‌നേഹോപഹാരം സംഘടനയുടെ ഉപദേശക സമിതി അംഗം മഹമൂദ് അപ്‌സര എം.എല്‍എക്കു സമ്മാനിച്ചു. ജന.സെക്രട്ടറി അനില്‍ കള്ളാര്‍ സ്വാഗതവും, ഹമീദ് മധൂര്‍ നന്ദിയും പറഞ്ഞു