Wednesday, August 31, 2011
Tuesday, August 30, 2011
Wednesday, August 17, 2011
വ്രതശുദ്ധിയുടെ പവിത്രമായ രാപകലുകള്‍ കാരുണ്യത്തിന്റേതും പാപമോചനത്തിന്റേതുമാണ്. നരകാഗ്നിയില്‍നിന്ന് രക്ഷനേടാന്‍ വേണ്ടിയും സ്വര്‍ഗ്ഗ പ്രാപ്‌തിക്കു വേണ്ടിയും ലോകത്തെമ്പാടുമുള്ള മുസ്ലീങ്ങള്‍ മനസ്സുരുകി കണ്ണീരൊലിപ്പിച്ച് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയാണ്. ഒരു പുണ്യകര്‍മ്മത്തിന് ഫര്‍ദിന്റെയും, ഒരു ഫര്‍ദിന് എഴുപത് ഫര്‍ദുകളുടെയും മഹത്വമുള്ള റമദാന്‍ മാസം പാഴായിപോകാതിരിക്കാന്‍ കഠിന പ്രയത്‌നത്തിലാണവര്‍. ആയിരംമാസത്തെ സല്‍കര്‍മ്മങ്ങളെക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ ഖദ്‌ര്‍ നഷ്ടമാകാതിരിക്കാന്‍ അവര്‍ ജാഗ്രതയിലാണ്.
കഴിഞ്ഞുപോയ സമുദായങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത്‌പോലെ നിങ്ങള്‍ക്കും നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു എന്നാണ് ഖുര്‍ആന്റെ പ്രഖ്യാപനം. സത്യവിശ്വാസത്തോടെയും പ്രതിഫലേഛയോടെയും റമദാന്‍ നോമ്പ് അനുഷ്‌ഠിച്ചാല്‍ കഴിഞ്ഞുപോയ പാപങ്ങളെല്ലാം പൊറുക്കപ്പെടുമെന്ന് നബിവചനവും ഉണ്ട്.
പതിനൊന്ന് മാസകാലത്തെ ജീവിതത്തിലെ കളങ്കവും കറകളും കഴുകി ശുദ്ധിയാക്കാന്‍ സ്രഷ്ടാവായ അല്ലാഹു അനുഗ്രഹിച്ച് നല്‍കുന്നതാണ് എല്ലാകൊല്ലവും പവിത്രമായ ഒരു മാസം. വിശപ്പും ദാഹവും സഹിക്കുന്ന മനുഷ്യന്‍ എല്ലാം സ്രഷ്ടാവായ അല്ലാഹുവിന് സമര്‍പ്പിക്കുകയാണ്. ത്യാഗസന്നദ്ധയും സമര്‍പ്പണ ബോധവും ആര്‍ജിക്കുവാന്‍ ഈ മാസം ഉപയോഗപ്പെടുത്തുകയാണ്.
പാവപ്പെട്ടവരുടെ വിശപ്പ് അനുഭവത്തിലൂടെ അറിയാന്‍ സമ്പന്നര്‍ക്ക് അവസരം ലഭിക്കുന്നതിനാല്‍ ദീനാനുകമ്പയും സഹാനുഭൂതിയും കൈവരിക്കാന്‍ വ്രതം നിമിത്തം സാധിക്കുന്നു. മറ്റുമാസങ്ങളേക്കാള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതും റമദാനില്‍ തന്നെയാണ്.
റമദാനില്‍ എല്ലാ സല്‍കര്‍മ്മങ്ങള്‍ക്കും കൂടുതല്‍ പുണ്യമുണ്ട്. എന്നാല്‍ ഖര്‍ആന്റെ പാരായണം,ഇഅ്‌തികാഫ് (പള്ളിയില്‍ ഭജനയിരിക്കല്‍), ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കു പ്രത്യേക പദവിയുണ്ട്.
ജാതിമത ഭേദമന്യേ എല്ലാവരിലേക്കും കാരുണ്യം പകര്‍ന്നു നല്‍കണം. രോഗികളെ സാന്ത്വനിപ്പിക്കുക, അനാഥകളെ സംരക്ഷിക്കുക, വിധവകളെ സഹായിക്കുക, നിരാലമ്പര്‍ക്കു ആശ്വാസമെത്തിക്കുക-ഇവയെല്ലാം മുസ്ലീങ്ങള്‍ ഏറ്റടുത്ത് നിര്‍വ്വഹിക്കേണ്ടതാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശാസ്‌ത്രീയമായും ചിട്ടയോടെയും നിര്‍വ്വഹിക്കുകയാണെങ്കില്‍ സമൂഹത്തിലെ ദാരിദ്ര്യം തന്നെ തുടച്ചുമാറ്റാന്‍ കഴിയും
യാചനയും ദാരിദ്ര്യവുമില്ലാത്ത ക്ഷേമരാജ്യമാണ് ഇസ്ലാം ലക്ഷ്യമിടുന്നത്. അതുകൊണ്ടാണ് സക്കാത്തിനും ദാനധര്‍മ്മങ്ങള്‍ക്കും ഇത്രമാത്രം പ്രാധാന്യം നല്‍കിയത്. റമദാനിനെ യാചനയുടെ മാസമായി കണക്കാക്കുന്ന ചിലരുണ്ട്, എന്നാല്‍ ഇസ്ലാം യാചനയെ കര്‍ശനമായി എതിര്‍ത്തു. ഭൗതിക ലോകത്ത് യാചിക്കുന്നവന്റെ മുഖം പരലോകത്ത് മാംസമില്ലാതെ വികൃതമായിരിക്കുമെന്ന് പ്രവാചകതിരുമേനി പറഞ്ഞു. ഭിക്ഷ തേടിവന്നവന് മഴു കൊടുത്ത്, വിറക് ശേഖരിച്ച് ജീവിതമാര്‍ഗ്ഗം കണ്ടെത്താനാണ് പ്രവാചകന്‍ നിര്‍ദ്ദേശിച്ചത്.
ധനികര്‍ പണം ചെലവഴിക്കാതെ കെട്ടിപൂട്ടി വെക്കുന്നത് മൂലം സമൂഹത്തില്‍ അസമത്വവും അരാചകത്വവും ഉടലെടുക്കും. പ്രത്യുല്‌പാദനമല്ലാത്ത ധനം കൊണ്ട് ആര്‍ക്കും ഒരു ഗുണവുമില്ല. സമ്പത്ത് ധനികര്‍ക്കിടയില്‍ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാകരുതെന്നും പാവപ്പെട്ടവര്‍കൂടി അതിന്റെ അവകാശികളാണെന്നും ഖര്‍ആന്‍ ഓര്‍മ്മപ്പെടുത്തുന്നു.
അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടിയുള്ള ദാനധര്‍മ്മങ്ങള്‍ക്കു ലഭിക്കുന്ന പുണ്യം അളവറ്റതാണ്. "ദൈവമാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉപമയിതാ: ഒരു ധാന്യമണി, അത് ഏഴു കതിരുകളെ മുളപ്പിച്ചു, ഓരോ കതിരിലും നൂറുമണികള്‍"(വിശുദ്ധ ഖുര്‍ആന്‍ 2/261) എല്ലാ ദിവസവും ദാനം ചെയ്യണമെന്നാണ് മുഹമ്മദ് നബി(സ) യുടെ നിര്‍ദ്ദേശം. വലതുകൈ നല്‍കിയത് ഇടതുകൈ അറിയാത്തവിധം പരമരഹസ്യമായി ചെയ്യുന്ന ദാനത്തിന് കാറ്റിനേക്കാള്‍ ശക്തിയുണ്ടെന്നും, ഏറ്റവും പ്രീയപ്പെട്ടത് കൊടുക്കലാണ് ഏറ്റവും വലിയ പുണ്യമെന്നും നബി(സ)പഠിപ്പിച്ചിട്ടുണ്ട്. "ഏറെ പ്രീയപ്പെട്ടവയില്‍ നിന്ന് ചെലവഴിക്കാതെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല"എന്ന ഖുര്‍ആന്‍ വചനം അവതരിപ്പിച്ചപ്പോള്‍ പ്രവാചക ശിഷ്യനായ അബൂതല്‍ഹ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബൈറുഹാ എന്ന തോട്ടം ദാനം ചെയ്‌തുകൊണ്ടാണ് മാതൃക കാട്ടിയത്.
പ്രത്യേകം എടുത്ത് പറയേണ്ട മറ്റൊന്നാണ് ഫിത്തര്‍സക്കാത്ത്. റമദാന്‍ വ്രതം അവസാനിക്കുന്നതോടെയാണ് ഇതിന്റെ സമയം. ഓരോ വ്യക്തിയും രണ്ടര കിലോഗ്രാം വീതം ധാന്യമാണ് ഫിത്തര്‍സക്കാത്ത് നല്‍കേണ്ടത്. ചെറിയ പെരുന്നാള്‍ സുഭിക്ഷമായി ആഘോഷിക്കാത്ത ഒരു വീടുപോലും ഉണ്ടകരുത് എന്ന മഹത്തായ തത്വം ഫിത്തര്‍സക്കാത്തില്‍ അന്തര്‍ലീനമായിട്ടുണ്ട്.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുത്തന്‍ പ്രതിക്ഷകളുമായി പൊന്നിന്‍ ചിങ്ങമെത്തി
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുത്തന്‍ പ്രതിക്ഷകളുമായി പൊന്നിന്‍ ചിങ്ങമെത്തി. കര്‍ക്കിടകം പടിയിറങ്ങി രാമായണ മാസം സമാപിച്ചതോടെ കേരളീയര്‍ വീടും പരിസരവും വൃത്തിയാക്കി പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി. തിരുവോണത്തിന്റെ പൂവിളികള്‍ക്കായുള്ള കാത്തിരിപ്പാണ് ഇനി.
പ്രതീക്ഷകളുടെയും ആനന്ദത്തിന്റെയും കാലമായ ചിങ്ങമാസം, ദുരിതങ്ങളുടെ കണ്ണീരിനെ വിസ്മരിക്കുന്ന പൂക്കാലമാണ്. ആഘോഷങ്ങളുടെ ആരവങ്ങള്‍ക്ക് കാതോര്‍ക്കുന്ന മലയാളിയുടെ മലയാള ഭാഷാമാസം കൂടിയാണ് ചിങ്ങം.
ചിങ്ങത്തിന്റെ വരവറിയിച്ചുകൊണ്ട് പാറപ്പുറങ്ങളില്‍ കാര്‍വര്‍ണ്ണപൂക്കളായ കാക്കാപൂവുകള്‍ വിരിഞ്ഞുതുടങ്ങി. ചിങ്ങമാസത്തില്‍ മലയാളികള്‍ക്ക് അനിവാര്യമായ പൂവിടല്‍ ചടങ്ങിന് കാക്കപൂവ്, തുമ്പപ്പൂ, ചെത്തി, മന്ദാരം, ചിയോതി, ഹനുമാന്‍ കിരീടം, തുടങ്ങിയവ ശേഖരിച്ച് ഓണപ്പൂക്കളം ഉണ്ടാക്കുന്നു. 30 ദിവസവും പൂക്കളമൊരുക്കുമെങ്കിലും അത്തംമുതല്‍ പത്തുദിവസമാണ് ഏറെ പ്രാധാന്യം. ചിങ്ങം 15 ന്ആണ് അത്തം. 24 ന് തിരുവോണവും. ചിങ്ങം വിഷ്ണുവിനു പ്രാധാന്യമുള്ള മാസമാണ്. ശ്രീകൃഷ്ണജയന്തിയും, വാമനാവതാര വിജയദിനമായ തിരുവോണവും ഇതേ മാസത്തിലാണ്.
കൃഷി വകുപ്പ് ചിങ്ങം ഒന്ന് കര്‍ഷകദിനമായിട്ടാണ് ആഘോഷിക്കുന്നത്. ജൈവദിനമായും ചിങ്ങം ഒന്ന് പ്രാധാന്യമര്‍ഹിക്കുന്ന

Monday, August 15, 2011
64 Years of Indian Independence
What do people do?
Independence Day is a day when people in India pay homage to their leaders and those who fought for India's freedom in the past. The period leading up to Independence Day is a time when major government buildings are illuminated with strings of lights and the tricolor flutters from homes and other buildings. Broadcast, print and online media may have special contests, programs, and articles to promote the day. Movies about India's freedom fighters are also shown on television.
The president delivers the '"Address to the Nation" on the eve of Independence Day. India's prime minister unfurls India's flag and holds a speech at the Red Fort in Old Dehli. Flag hoisting ceremonies and cultural programs are held in the state capitals and often involve many schools and organizations.
Many people spend the day with family members or close friends. They may eat a picnic in a park or private garden, go to a film or eat lunch or dinner at home or in a restaurant. Other people go kite flying or sing or listen to patriotic songs.
Friday, March 11, 2011
എന്‍ഡോസള്‍ഫാന്‍ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍എന്‍ഡോസള്‍ഫാന്‍ സമരസമിതി പ്രവര്‍ത്തകനുമായ പ്രൊഫസര്‍ എം എ റഹിമാന്‍ ഉദ്ഘാടനം ചെയ്തു
കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ കുവൈറ്റ് നടത്തിവരുന്ന എന്‍ഡോസള്‍ഫാന്‍ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനും എന്‍ഡോസള്‍ഫാന്‍ സമരസമിതി പ്രവര്‍ത്തകനുമായ പ്രൊഫസര്‍ എം എ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വര്‍ത്തമാനകാല ദുരന്തമായി മാറിയ എന്‍ഡോസള്‍ഫാന്‍ വിഷം സൃഷ്ടിച്ച ദുരിതം ഭരണകൂട ഭീകരതയുടെ ഉത്തമ ദൃഷ്ടാന്തമാണെന്നും, അതിലെ മുഖ്യപ്രതി പ്ലാന്റേഷന്‍ കോര്‍പറേഷനാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷമഴയില്‍ ജീവിക്കുന്ന രക്തസാക്ഷികള്‍ക്ക് ഒരു കൈത്താങ്ങ് നല്‍കുവാനുള്ള കെ ഇ എ ശ്രമത്തെ അദ്ദേഹം മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു. കാസര്‍കോട് ജില്ലയോടുള്ള ഭരണക്കൂടങ്ങളുടെ അനാസ്ഥ ഒരു ചരിത്ര സത്യമായി തുടരുമ്പോഴും ഈ ദുരന്തത്തിന് നേരെയും കണ്ണടച്ചിരുട്ടാക്കുന്ന അധികാരി വര്‍ഗ്ഗത്തിന് നേരെ ഈ നിഷ്‌ക്കളങ്ക മനുഷ്യരുടെ ശാപം ഉണ്ടാവുമെന്നും അദ്ദഹേം സൂചിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നതും ലാഭം ഉണ്ടാകുന്നതും ഇന്ത്യന്‍ സര്‍ക്കാരാണ്. ജനങ്ങളുടെ ജീവനേക്കാളും അവര്‍ക്ക് വലുത് കോര്‍പ്പറേറ്റ് മുതലാളിമാരുടെ പ്രശ്നമാണ്.
എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി , മണ്ണും , വായുവും മലിനമാക്കിയ എന്ടോസല്‍ഫാന്‍ നിരോധിച്ചത് കൊണ്ട് മാത്രം പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്നും , ഇതിന്റെ ഇരകളുടെ പുനരധിവാസം ഒരു വലിയ ചര്‍ച്ചയാകേണ്ടാതാണെന്നും എം . എ . റഹ്മാന്‍ പറഞ്ഞു. കുവൈറ്റിലെ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത സെമിനാറില്‍ കെ ഇ എ പ്രസിഡണ്ട് സലാം കളനാട് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി അനില്‍ കള്ളാര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നടന്ന പൊതുചര്‍ച്ചയില്‍ സംഘടന നേതാക്കളായ സഗീര്‍ തൃക്കരിപ്പൂര്‍, ഹസ്സന്‍ മാങ്ങാട്, , യൂത്ത് ഇന്ത്യ പ്രതിനിധി ഖലീലുറഹ്മാന്‍, സാന്ത്വനം പ്രതിനിധി ജോണ്‍ മാത്യു, തോമസ് മാത്യു കടവില്‍ , അസീസ് തിക്കോടി, ജോയ് മുണ്ടക്കാട് തുടങ്ങിയവര്‍ ച ര്‍ച്ചയില്‍ ഇടപെട്ടു സംസാരിച്ചു. ഇബ്രാഹിം കുന്നില്‍, അബൂബക്കെര്‍, ശരീഫ് താമരശ്ശേരി, ഷീജോ ഫിലിപ്പ്, മുഹമ്മദ് റിയാസ് , മുഹമ്മദ് റാഫി, കൈപ്പട്ടൂര്‍ തങ്കച്ചന്‍, സിദ്ദിക് വലിയകത്ത് , സത്താര്‍ കുന്നില്‍ , ഖലീല്‍ അടൂര്‍, അഷറഫ് ആയൂര്‍, തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. കെ ഇ എ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹമീദ് മധൂര്‍ നന്ദി പ്രകാശിപ്പിച്ചു.
മനോജ് ഉദയപുരം, രാമകൃഷ്ണന്‍ കള്ളാര്‍, സി എച് മുഹമ്മദ് കുഞ്ഞി, സലിം ആലിബാഗ്, കബീര്‍ തളങ്കര , വിനോദ് കുമാര്‍, സമദ് കൊട്ടോടി, കുഞ്ഞുമോന്‍, ബാലന്‍ ഓ. വി, അസീസ്, അമീറലി , തുടങ്ങിയവര്‍ നേത്രുതം നല്‍കി. Monday, February 28, 2011
KEA GeneralBody Meeting-2010-2011
NOTICE
Please be informed that the Kasaragod Expatriates Association Annual General Body Meeting will be held on Friday, March 4th 2011 at 2:00pm at Pravasi Auditorim, Abbassiya.Also, as a part this AGM, we have also arranged a Seminar on Endosulphan presented by eminant Professor M.A. Rahman .
All the members are kindly requested to present at the meeting .
Best Regards.
Anil Kallar
Secretary
Monday, February 7, 2011
KEA Executive Meeting
kuwait
7/2/2011
Please be informed that the KEA Executive Meeting will be held
On : Friday.11-02-2011 at 10.00 AM
Venue : Mr. Vinod kumar villa at Abbasiya (Tel-99377589)
All executive members are requested to attend the meeting.
Best Regards
General Secretary,
Anil Kallar
Mobile : 99609730

Thursday, February 3, 2011
എന്‍ഡോസള്‍ഫാന്‍ : കെ ഇ എ ദുരിതാശ്വാസ ക്യാമ്പയിന്‍ ആരംഭിച്ചു
കുവൈറ്റ്
02-02-2011
എന്‍ഡോസള്‍ഫാന്‍ വിതച്ച വിഷമഴ മൂലം ജീവിതം നഷ്ടപ്പെട്ട ഹതഭാഗ്യവരെ സഹായിക്കുന്നതിനായി കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍, കെ ഇ എ സംഘടിപ്പിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ ക്യാമ്പയിന്‍ ആരംഭിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സാമ്പത്തികവും, സാമൂഹികപരവുമായ സഹായങ്ങള്‍ എത്തിക്കുക എന്നതാണ് ക്യാമ്പയിന്റെ ഭാഗമായി കെ ഇ എ ഉദ്ദേശിക്കുന്നത്. ജീവകാരുണ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പിന്തുണ നല്‍കി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് മാര്‍ട്ട് കണ്‍ട്രി മാനേജര്‍ ടി എ രമേശ് ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുഖ്യ രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍, ക്യാമ്പയിന്‍ കണ്‍വീനര്‍ ഹസ്സന്‍ മാങ്ങാട്, അഡൈ്വസറി മെമ്പര്‍മാരായ സത്താര്‍ കുന്നില്‍ , അഷ്‌റഫ് അയ്യൂര്‍, പ്രസിഡണ്ട് സലാം കളനാട്, ജന.സെക്രട്ടറി അനില്‍ കള്ളാര്‍, ട്രഷറര്‍ സുതന്‍ ആവിക്കര എന്നിവര്‍ സംബന്ധിച്ചു.
കഴിഞ്ഞ ഇരുപതു വര്‍ഷക്കാലമായി കാസര്‍കോട് ജില്ലയിലെ 13 പഞ്ചായത്തുകളിലെ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചതു മൂലം കഷ്ടതയനുഭവിക്കുന്ന ആളുകളില്‍ അടിയന്തിരമായി സഹായം നല്‍കേണ്ട ആളുകളെ കണ്ടെത്തി അവര്‍ക്കാവശ്യമുള്ള ഭക്ഷണം, ചികിത്സാ സഹായം തുടങ്ങിയവ നടപ്പാക്കാനുള്ള പദ്ധതികളാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുക. ക്യാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങളാല്‍ വിഷമിക്കുന്നവര്‍, ജനിക്കുമ്പോള്‍ തന്നെ വൈകല്യമുള്ളവര്‍, രോഗികളെ പരിരക്ഷിക്കേണ്ടത് മൂലം ജോലിക്ക് പോവാന്‍ പറ്റാത്തവര്‍, പഠനം മുടങ്ങിയവര്‍ തുടങ്ങി വ്യത്യസ്ത അവസ്ഥയിലുള്ള ആളുകളെ, കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ കണ്ടെത്തി അവരെ സഹായിക്കുന്ന രീതിയിലാണു പദ്ധതി നടപ്പിലാക്കുക. 10,000 ത്തില്‍ അധികം ആളുകള്‍ ഈ മേഖലയില്‍ രോഗികളായി ഉണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. ഗവണ്‍മെന്റിന്റെയും മറ്റും കണക്കില്‍ പെടാത്ത നിരവധി രോഗികളാണ് ഈ പ്രദേശങ്ങളില്‍ ഉള്ളതെന്നും, ഇതുവരെ യാതൊരു വിധ സഹായവും ഇവര്‍ക്ക് ലഭിച്ചിട്ടില്ലെന്നുമാണ് പഠനങ്ങള്‍ തെളിയുന്നത്. പലതും വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുകയാണ് . എത്ര സഹായം ലഭിച്ചാലും തീരാത്ത പ്രശ്നങ്ങളാണ് ഈ മേഖലയില്‍ നില നില്‍ക്കുന്നത്.
ഹെലികോപ്റ്റര്‍ ഉപയോഗിച്ചു എന്‍ഡോസള്‍ഫാന്‍ തളിച്ചതു മൂലം വെള്ളവും വായുവും വിഷമയമായ അവസ്ഥയില്‍ ഈ പ്രദേശങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ പോലും ഇതിന്റെ ഇരകളായി ജനിക്കുകയാണ്. ഭാവി തലമുറയെ തന്നെ ഇല്ലാതാക്കുന്ന ഭീതി ജനകമായ സാഹചര്യത്തില്‍ ഇവര്‍ക്കായി വിപുലമായ പദ്ധതികള്‍ അനിവാര്യമാണ്. കുവൈത്തിലെ മറ്റിതര സംഘടനകളുടെ സഹായത്തോടെ കഴിയുന്ന രീതിയില്‍ ഇവര്‍ക്കാശ്വാസം എത്തിക്കാനുള്ള ശ്രമം കെ ഇ എ തുടരുമെന്നും ഈ പ്രവര്‍ത്തനങ്ങളില്‍ കുവൈത്ത് മലയാളി സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാവ ണമെന്നും സംഘടന ആവശ്യപ്പെട്ടു.
ക്യാമ്പയിന്റെ ഭാഗമായി ബോധവല്‍ക്കരണ ലഘുലേഖകള്‍ വിതരണം ചെയ്യും. അവേര്‍നസ് ക്യാമ്പ്, എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാര്‍ തുടങ്ങി നിരവധി പരിപാടികള്‍ കെ ഇ എ സംഘടിപ്പിക്കും. ഇതുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍66617359, 99609730, 66511973 എന്നീ നമ്പരുകളില്‍ ബന്ടപ്പെടെണ്ടാതാണ്.

Thursday, January 27, 2011
ഈ അശരണര്‍ക്ക് അത്താണിയാവുമെന്നു നമുക്ക് പ്രതീക്ഷിക്കാം .
പ്രിയ സുഹ്രുത്തേ ,
എന്‍ഡോസള്‍ഫാന്‍ ദുരന്തം വിഷമഴയായി പെയ്തിറങ്ങിയ കാസറകോടന്‍ ഗ്രാമങ്ങളിലെ പട്ടിണിപ്പാവങ്ങളു ടെ വേദനയില്‍ പങ്കുചേരാന്‍ കെ ഇ എ കുവൈറ്റ് തുടങ്ങി വെച്ച എന്‍ഡോ സള്‍ഫാന്‍ കാമ്പയിനിലേക്ക് നിങ്ങളോരോരുത്തരുടെയും ശ്രദ്ധ ക്ഷണിക്കുവാന്‍ ഞങ്ങളീ അവസരം വിനിയോഗിക്കുകയാണ് .ഞങ്ങളുടെ ഈ സംരംഭത്തിലേക്ക് നിങ്ങളുടെ വ്യക്തിപരമായും , സംഘടനാപരമായും ഉള്ള സഹകരണം പ്രതീക്ഷിക്കുന്നു.
എന്‍ഡോ സള്‍ഫാന്‍ ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ വിവരങ്ങളുടെയും ഞങ്ങളുടെ പ്രതിനിധികള്‍ നേരിട്ട് മനസ്സിലാക്കിയ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന നൂറു കുടുംബങ്ങളുടെ ഭക്ഷണ വൈദ്യ സഹായത്തിനുള്ള പാക്കേജാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
ഭക്ഷണ പാക്കേജായി ഒരു കുടുംബത്തിനു ഒരു വര്‍ഷത്തേക് 80 ദിനാറാണ് കണക്കാക്കിയിട്ടുള്ളത്.ആറു മാസത്തേക്ക് 40 ദിനാറും, മൂന്നു മാസത്തേക്ക് 20 ദിനാറുമാണ് .ചികിത്സാ സഹായം ,വിദ്യാഭ്യാസ , പാര്‍പ്പിട സഹായങ്ങളും കെ ഇ എ യുടെ ലക്ഷ്യങ്ങളില്‍ പെട്ടതാണ്. അതിനു നിങ്ങളുടെയൊക്കെ സഹായ സഹകരണങ്ങളിലാണ് ഞങ്ങളുടെ പ്രതീക്ഷ.ഇനിയും മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത പ്രവാസി സമൂഹമെങ്കിലും ഈ അശരണര്‍ക്ക് അത്താണിയാവുമെന്നു നമുക്ക് പ്രതീക്ഷിക്കാം .
സലാം കളനാട് അനില്‍ കള്ളാര്‍
പ്രസിഡണ്ട് ജനറല്‍ സെക്രട്ടറി
കെ ഇ എ കുവൈറ്റ് കെ ഇ എ കുവൈറ്റ്
salamkalanad@yahoo com anilkallar@gmail .com
Subscribe to:
Posts (Atom)