Thursday, September 8, 2011


ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളു മായി വീണ്ടും ഒരു ഓണംകൂടി


                ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളുമായി ലോക മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. പൂക്കളമൊരുക്കിയും പൂവിളിയുയര്‍ത്തിയും ഒരു പോയകാലത്തിന്റെ ഐതീഹ്യം വിളിച്ചോതി ഒരു ഓണംകൂടി. കള്ളവും ചതിയുമില്ലാത്ത കാലഘട്ടത്തിന്റെ തനിയാവര്‍ത്തനമെന്ന് പറയാനാവാതെ വീണ്ടും ഒരു ഓണക്കാലം.

         പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട മഹാബലി തമ്പുരാന്‍ തന്റെ പ്രജകളെ കാണാനായി വര്‍ഷത്തില്‍ ഒരു പ്രാവശ്യം സന്ദര്‍ശിക്കാമെന്ന് വാമനന്‍ നല്‍കിയ വരത്തിന്റെ ഓര്‍മ്മയ്ക്കായാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. അത്തം മുതല്‍ പത്തുദിവസം മാവേലിയെ വരവേല്‍ക്കാന്‍ വീട്ടുമുറ്റങ്ങളില്‍ പൂവിട്ട് കാത്തിരിക്കും മലയാളികള്‍.

ഇന്ന് ലോകമെമ്പാടും മലയാളികള്‍ ഓണം ആഘോഷിക്കുന്നു. പണ്ടു കാലങ്ങളില്‍ ഓണ നാളുകളില്‍ കുടുംബസമേതം ഒത്തുചേരുന്ന പതിവുണ്ടായിരുന്നു. ആ പഴയനാളുകള്‍ ഇന്ന് അന്യമായിക്കൊണ്ടിരിക്കുകയാണ്. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മനസ്സും പൈതൃകവും മറന്നുപോവുകയാണ് മലയാളികള്‍. 
     കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ലിന് അന്വര്‍ത്തമാക്കി പായസമുള്‍പ്പെടെയുള്ള വിഭവസമൃദ്ധമായ ഓണസദ്യ വീടുകളില്‍ ക്കുന്നു